Health | ഭക്ഷണങ്ങൾക്ക് രുചി കൂട്ടാൻ മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ് കസ്തൂരി മേത്തി; ഗുണങ്ങൾ ഏറെ!
Mar 2, 2024, 16:25 IST
ന്യൂഡെൽഹി: (KVARTHA) ഉലുവ എന്ന് കേൾക്കാത്തവർ കുറവായിരിക്കും. ഉലുവ കഴിക്കാത്തവരും കാണാത്തവരും അപൂർവമായിരിക്കാം. എന്നാൽ കസ്തൂരി മേത്തി എന്നാൽ എന്താണെന്ന് പലർക്കും അറിയില്ല. നമ്മൾ കറികളിലും അച്ചാറുകൾക്കും വെള്ളം തിളപ്പിച്ച് കുടിക്കാനും ഉപയോഗിക്കുന്ന ഉലുവയുടെ ഇലയാണ് കസ്തൂരി മേത്തി. ഇത് സാധാരണ കറികളുടെ ഗുണത്തിനും രുചികൂട്ടിനുമായി ഉപയോഗിക്കുക പതിവാണ്. എന്നാൽ നിരവധി ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ് കസ്തൂരിമേത്തി. കാത്സ്യവും മഗ്നീഷ്യവും ഇതിൽ ധാരാളമുണ്ട്.
ശരീരത്തിലേക്ക് കാത്സ്യം വലിച്ചെടുക്കാനാവശ്യമായ ഘടകമാണ് മഗ്നീഷ്യം. ഇൻസുലിന്റെ പ്രവർത്തനം കൃത്യമായ അളവിൽ നടക്കാൻ സഹായിക്കുന്നതിൽ പ്രധാനിയാണ് കസ്തൂരി മേത്തി. എല്ലുകളുടെ ആരോഗ്യത്തിന് ഫലപ്രദമായ ഇവ ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഇല കൂടിയാണ്. നമ്മൾ മലയാളികൾ ഇത് പാചകത്തിനായി ഉപയോഗിക്കുക കുറവാണ്. എന്നാൽ ഉത്തരേന്ത്യൻ പാചക രീതിയിൽ കസ്തൂരി മേത്തി എന്ന ഉലുവ ഇല സാധാരണയായി ഉപയോഗിക്കാറുണ്ട്.
ഇത് മനുഷ്യ ശരീരത്തിന് ചൂട് നൽകുന്നതിനാൽ തണുപ്പ് കാലത്ത് ഭക്ഷണ വസ്തുക്കളിൽ ചേർക്കുന്നത് നല്ലതാണ്. വയർ വീർക്കുന്നതിനും ദഹന പ്രശ്നനങ്ങൾക്കും പരിഹാര മാർഗമാണ് കസ്തൂരി മേത്തി. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ ആരോഗ്യത്തിന് ഏറെ ഗുണമുള്ളതാണ്. വിശപ്പ് നിയന്ത്രിക്കാനും ഈ നാരുകൾ ഫലപ്രദമാണ്. പൊണ്ണത്തടിയുള്ളവർക്കും കസ്തൂരി മേത്തി നല്ലതാണ് കാരണം ഇതിൽ കലോറിയുടെ അളവ് കുറവാണ് എന്നത് തന്നെ.
രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനും സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകളും ന്യൂട്രിയന്റുകളും അടങ്ങിയിട്ടുള്ളതിനാൽ ചർമ സംരക്ഷണത്തിനും ഏറെ ഉത്തമമാണ്. ചർമത്തിന് തിളക്കവും നൽകുന്നു. കൂടാതെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും കസ്തൂരി മേത്തി മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശ്വസനം സുഗമമാക്കാനും നെഞ്ചിലെ കഫക്കെട്ട് മാറാനും ഇവ നല്ലതാണ്. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ കസ്തൂരി മേത്തി ഇനി നമുക്കും ഭക്ഷണ പാചക ശീലങ്ങളിൽ ചേർക്കാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടുക.

Keywords: Kasoori Methi, Health, Lifestyle, Calcium, Magnesium, Fenugreek, Curry, Pickle, Medicine, Insulin, Bones, Leaf, digest, Problems, Hunger, Calories, Blood, Sugar, Nutrients, Nutrition and Health Benefits of Kasthoori Methi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.