Nushrratt Bharuccha | ഇസ്രാഈലില്‍ കുടുങ്ങിയ ബോളിവുഡ് താരം നുസ്രത്ത് ബറൂച ഇന്‍ഡ്യയില്‍ തിരിച്ചെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) ഇസ്രാഈലില്‍ കുടുങ്ങിയ ബോളിവുഡ് താരം നുസ്രത്ത് ബറൂച ഇന്‍ഡ്യയില്‍ തിരിച്ചെത്തി. ഹൈഫ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ പോയ താരത്തെ ശനിയാഴ്ച ഉച്ചമുതല്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അവരുടെ ടീം നേരത്തേ അറിയിച്ചിരുന്നു. ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് താരം മുംബൈ വിമാനത്താവളത്തിലെത്തിയത്. സെപ്റ്റംബര്‍ 28 ന് ആരംഭിച്ച ചലച്ചിത്രമേള ഒക്ടോബര്‍ ഏഴിനാണ് സമാപിച്ചത്.

Nushrratt Bharuccha | ഇസ്രാഈലില്‍ കുടുങ്ങിയ ബോളിവുഡ് താരം നുസ്രത്ത് ബറൂച ഇന്‍ഡ്യയില്‍ തിരിച്ചെത്തി

'ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍, എംബസിയുടെ സഹായത്തോടെ നുസ്രത്തിനെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിച്ചു. നടി സുരക്ഷിതമായി നാട്ടിലെത്തി. നേരിട്ടുള്ള യാത്ര സാധ്യമല്ലാത്തതിനാല്‍ വിമാനങ്ങള്‍ മാറിക്കയറേണ്ടി വന്നു. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഞങ്ങള്‍ക്ക് ആശ്വാസമായി, ദൈവത്തിനു നന്ദി' എന്ന് നുസ്രത്തിന്റെ ടീം പ്രസ്താവനയില്‍ അറിയിച്ചു.

അകേലി എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന്റെ ഭാഗമായി ഇസ്രാഈലില്‍ എത്തിയ നടിയെ, ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഹമാസിനെതിരെ ഇസ്രാഈല്‍ പ്രത്യാക്രമണം കടുപ്പിക്കുകയും സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ ഇസ്രാഈലിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ എയര്‍ ഇന്‍ഡ്യ റദ്ദാക്കി. ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 14 വരെ നിര്‍ത്തിവച്ചു. അവിടെനിന്ന് തിരിച്ചുള്ള സര്‍വീസുകളും ഉണ്ടാകില്ല.


Keywords:  Nushrratt Bharuccha safely returns to Mumbai from war-torn Israel, gets mobbed by paps, Mumbai, News, Nushrratt Bharuccha, Bollywood Actress, Safely Returns, Mumbai Airport, Statement, Missing, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia