Award | കോവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി മലയാളി നഴ്‌സുമാര്‍ക്ക് പുരസ്‌കാരം
Oct 1, 2022, 14:27 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി മലയാളി നഴ്‌സുമാര്‍ക്ക് ലീഡര്‍ഷിപ് പുരസ്‌കാരം. 25 നഴ്‌സുമാര്‍ക്ക് ഒരു ലക്ഷം രൂപ വീതം ആകെ 25 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് നല്‍കുന്നത്. ഓസ്‌ട്രേലിയയിലെ പ്രമുഖ നേഴ്‌സിംഗ് ഗ്രൂപായ ഐ എച് എന്‍ എയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം ഏര്‍പെടുത്തിയിരിക്കുന്നത്.
സ്വന്തം ജീവനും കുടുംബവും വകവയ്ക്കാതെ രാപകല്‍ പണിയെടുത്ത നഴ്‌സുമാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് വിതരണമെന്ന് സി ഇ ഒ ബിജോ കുന്നുംപുറത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍ഡ്യ, ഓസ്‌ട്രേലിയ,യുഎഇ, യുകെ, അമേരിക എന്നിവടങ്ങളില്‍ നിന്നുള്ള അഞ്ച് വീതം നഴ്‌സുമാര്‍ക്ക് വീതമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
ആദ്യ ഘട്ടമായി ഓസ്ട്രേലിയിലെ മെല്‍ബണില്‍ ഒക്ടോബര്‍ 29 നു Whittlesea Malayali association സംഘടിപ്പിക്കുന്ന ചടങ്ങില്‍ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡിസംബര്‍ അവസാനവാരം കേരളത്തില്‍ വച്ചു ഇന്‍ഡ്യയിലെ മലയാളി നഴ്‌സുമാര്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കും. ഒരു ലക്ഷം രൂപയും Florence Nightingale ശില്പവും, സര്‍ടിഫികറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

