Yashwant Sinha says | നൂപുര്‍ ശര്‍മ, ഉദയ്പൂര്‍, അമരാവതി സംഭവങ്ങളെല്ലാം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് വോട് നേടാനായി ചെയ്തതാണെന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ; 'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'

 


അഹ്മദാബാദ്: (www.kvartha.com) ബിജെപി വക്താവാവായിരുന്ന നൂപുര്‍ ശര്‍മ പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയതും ഇതേ തുടര്‍ന്ന് ഉദയ്പൂരിലും അമരാവതിയിലും കൊലപാതകങ്ങളുണ്ടായതും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് വോട് നേടാനായി ചെയ്തതാണെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. പ്രതിപക്ഷ പാര്‍ടികള്‍ സംയുക്തമായി മത്സരിപ്പിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് യശ്വന്ത് സിന്‍ഹ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി യശ്വന്ത് സിന്‍ഹ ഗുജറാതിലെ നിയമസഭയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
                      
Yashwant Sinha says | നൂപുര്‍ ശര്‍മ, ഉദയ്പൂര്‍, അമരാവതി സംഭവങ്ങളെല്ലാം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് വോട് നേടാനായി ചെയ്തതാണെന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ; 'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'

വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള വളരെ ആസൂത്രിതമായ ഗൂഢാലോചനയാണിതെന്നും വോടിന് വേണ്ടി ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത് നടത്തുമെന്നും എന്നാല്‍ ഉദയ്പൂരിലെയും അമരാവതിയിലെയും സംഘര്‍ഷങ്ങളെ കുറിച്ച് സര്‍കാര്‍ ഇതുവരെ ഒരു പ്രസ്താവന പോലും നല്‍കിയിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാണിച്ചു.

'പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഈ സംഭവങ്ങളെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. നൂപുര്‍ ശര്‍മയുടെ പ്രസ്താവനയും ഉദയ്പൂര്‍, അമരാവതി കൊലപാതകങ്ങളും വോടിനായി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ വളരെ ആസൂത്രിതമായി ചെയ്തതാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു,' യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

'പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി വാര്‍ത്താ സമ്മേളനങ്ങളിലോ മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലോ പങ്കെടുക്കാറില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വളരെ പ്രയാസകരമായ സമയത്താണ് നടക്കാന്‍ പോകുന്നത്. നമ്മുടെ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്, മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നു, മാധ്യമങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു', രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചും എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെക്കുറിച്ചും സംസാരിക്കവേ, യശ്വന്ത് സിന്‍ഹ പറഞ്ഞു,

'ഗുജറാതില്‍ എല്ലായ്‌പ്പോഴും നിരോധനാജ്ഞ ഉണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം? അടിയന്തരാവസ്ഥ കാലത്ത് പോലും ഇപ്പോഴത്തെ സാഹചര്യമല്ലായിരുന്നു. അവര്‍ നമ്മുടെ രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ അപകടത്തിലാണ്. മാധ്യമങ്ങളെയും മറ്റ് സംഘടനകളെയും ലക്ഷ്യമിടുന്നു. അവരെ അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അദ്വാനിയും വാജ്പേയും ഗുജറാതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടി, അതേ പാര്‍ടിയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഏര്‍പെടുത്തുന്നത്.

ഈ സമയത്ത്, പ്രസിഡന്റ് തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. റബര്‍ സ്റ്റാമ്പ് പ്രസിഡന്റ് അവിടെ ഇരുന്നാല്‍ ഒന്നും മാറില്ല. അവര്‍ ഏത് ജാതിയില്‍ നിന്നുള്ളവരാണ് എന്നത് പ്രശ്നമല്ല. ഏത് പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ് പ്രധാനം', സിന്‍ഹ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും. ഫലം ജൂലൈ 21ന് പ്രഖ്യാപിക്കും.

Keywords:  Latest-News, National, Top-Headlines, BJP, Communal Violence, Violence, President Election, Controversy, Politics, Political Party, Congress, Central Government, Election, Nupur Sharma, Communal Tension, Yashwant Sinha, Nupur Sharma, Udaipur and Amravati all done to create communal tension and get votes, says Yashwant Sinha.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia