Nupur Sharma | പ്രവാചക നിന്ദ: ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ടിവി ചര്‍ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ഡെല്‍ഹി പൊലീസ് അനുമതി നല്‍കി. നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വയം സുരക്ഷയ്ക്കായി അവര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കിയതെന്ന് ഡെല്‍ഹി പൊലീസ് അധികൃതര്‍ അറിയിച്ചു. മേയ് 26ന് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നൂപുര്‍ പരാതി നല്‍കിയിരുന്നു.

നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യവ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കൊലപാതകത്തിനും ഇടയാക്കിയിരുന്നു. നൂപുര്‍ ശര്‍മയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോല്‍ഹെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊല്ലപ്പെട്ടു. 

Nupur Sharma | പ്രവാചക നിന്ദ: ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മയ്ക്ക് പിന്തുണ അറിയിച്ച രാജസ്താനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ വെട്ടേറ്റു മരിച്ചിരുന്നു. തുടര്‍ന്ന് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു.

Keywords: Nupur Sharma, Threatened Over Prophet Remarks, Gets License To Carry Gun, New Delhi, News, BJP, Complaint, Police, Supreme Court of India, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia