SWISS-TOWER 24/07/2023

Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ വിവിധ ഒഴിവുകള്‍; യോഗ്യത, എങ്ങനെ അപേക്ഷിക്കാം അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ ആണവോര്‍ജ വകുപ്പിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമാണിത്. അപേക്ഷകള്‍ ഡിസംബര്‍ 13 മുതല്‍ ആരംഭിച്ചു. അവസാന തീയതി 2023 ജനുവരി ആറ് ആണ്.
                
Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ വിവിധ ഒഴിവുകള്‍; യോഗ്യത, എങ്ങനെ അപേക്ഷിക്കാം അറിയാം

ഒഴിവുകള്‍

നഴ്‌സ് - എ 04
സ്‌റ്റൈപന്‍ഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ് 28
ഫാര്‍മസിസ്റ്റ് - ബി 01
ഓപ്പറേഷന്‍ തിയറ്റര്‍ അസിസ്റ്റന്റ് (ടെക്‌നീഷ്യന്‍-ബി) 01
സ്‌റ്റൈപന്‍ഡറി ട്രെയിനി/ ടെക്‌നീഷ്യന്‍ 32
അസിസ്റ്റന്റ് ഗ്രേഡ്-1 (എച്ച്ആര്‍) 08
അസിസ്റ്റന്റ് ഗ്രേഡ്-1 (എഫ് ആന്‍ഡ് എ) 03
അസിസ്റ്റന്റ് ഗ്രേഡ്-1 (സി ആന്‍ഡ് എംഎം) 07
സ്റ്റെനോ ഗ്രേഡ്-1 05
ആകെ 89

പ്രായപരിധി:

നഴ്സ് - എ- 18 മുതല്‍ 30 വയസ് വരെ

സ്‌റ്റൈപന്‍ഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ്- 18 മുതല്‍ 25 വയസ് വരെ

ഫാര്‍മസിസ്റ്റ് - ബി- 18 മുതല്‍ 25 വയസ് വരെ

ഓപ്പറേഷന്‍ തിയറ്റര്‍ അസിസ്റ്റന്റ് (ടെക്‌നീഷ്യന്‍-ബി)- 18 മുതല്‍ 25 വയസ് വരെ

സ്‌റ്റൈപന്‍ഡറി ട്രെയിനി/ ടെക്‌നീഷ്യന്‍- 18 മുതല്‍ 24 വയസ് വരെ

അസിസ്റ്റന്റ് ഗ്രേഡ്-1 (എച്ച്ആര്‍)- 21 മുതല്‍ 28 വയസ് വരെ

അസിസ്റ്റന്റ് ഗ്രേഡ്-1 (എഫ് ആന്‍ഡ് എ)- 21 മുതല്‍ 28 വയസ് വരെ

അസിസ്റ്റന്റ് ഗ്രേഡ്-1 (സി ആന്‍ഡ് എംഎം)- 21 മുതല്‍ 28 വയസ് വരെ

സ്റ്റെനോ ഗ്രേഡ്-1- 21 മുതല്‍ 28 വയസ് വരെ

ആവശ്യമായ യോഗ്യതകള്‍:


നഴ്‌സ്

പ്ലസ് ടു പാസായി & നഴ്‌സിംഗ് & മിഡ്വൈഫറിയില്‍ ഡിപ്ലോമ (മൂന്ന് വര്‍ഷത്തെ കോഴ്‌സ്) അല്ലെങ്കില്‍ ബി എസ്സി.(നഴ്സിംഗ്) അല്ലെങ്കില്‍ ആശുപത്രിയില്‍ മൂന്ന് വര്‍ഷത്തെ പരിചയമുള്ള നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സായുധ സേനയില്‍ നിന്ന് നഴ്സിംഗ് അസിസ്റ്റന്റ് ക്ലാസ് III ഉം അതിനുമുകളിലും

സ്‌റ്റൈപന്‍ഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ്

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ 60% മാര്‍ക്കില്‍ കുറയാത്ത ഡിപ്ലോമ. എസ്എസ്സി/എച്ച്എസ്സി കഴിഞ്ഞ് മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗിലെ ഡിപ്ലോമ ആയിരിക്കണം. അല്ലെങ്കില്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ 60% മാര്‍ക്കില്‍ കുറയാതെ എഐസിടിഇ അംഗീകരിച്ച എച്ച്എസ്സിക്ക് ശേഷം രണ്ടാം വര്‍ഷത്തേക്കുള്ള ലാറ്ററല്‍ എന്‍ട്രി വഴി രണ്ട് വര്‍ഷത്തെ ഡിപ്ലോമ.

ഫാര്‍മസിസ്റ്റ് - ബി-

എച്ച്.എസ്.സി (10+2) + 2 വര്‍ഷത്തെ ഫാര്‍മസി ഡിപ്ലോമ + ഫാര്‍മസിയില്‍ മൂന്ന് മാസത്തെ പരിശീലനം + സെന്‍ട്രല്‍ അല്ലെങ്കില്‍ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലില്‍ ഫാര്‍മസിസ്റ്റായി രജിസ്‌ട്രേഷന്‍.

ഓപ്പറേഷന്‍ തിയറ്റര്‍ അസിസ്റ്റന്റ് (ടെക്‌നീഷ്യന്‍-ബി)-

എച്ച്.എസ്.സി. (10+2) കുറഞ്ഞത് 60% മാര്‍ക്കോടെ സയന്‍സ് + ഓപ്പറേഷന്‍ തിയറ്റര്‍ അസിസ്റ്റന്റിന്റെ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്.

സ്‌റ്റൈപ്പന്‍ഡറി ട്രെയിനി/ ടെക്‌നീഷ്യന്‍

സയന്‍സ് വിഷയത്തിലും ഗണിതത്തിലും വ്യക്തിഗതമായി കുറഞ്ഞത് 50% മാര്‍ക്കോടെയുള്ള എസ്എസ്സി (പത്താം ക്ലാസ്), ബന്ധപ്പെട്ട ട്രേഡില്‍ രണ്ട് വര്‍ഷത്തെ ഐടിഐ സര്‍ട്ടിഫിക്കറ്റ് (ഇലക്ട്രീഷ്യന്‍/ ഫിറ്റര്‍/ ഇന്‍സ്ട്രുമെന്റേഷന്‍). ഐടിഐ കോഴ്‌സിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷത്തില്‍ താഴെയുള്ള ട്രേഡുകളില്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രസക്തമായ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കാന്‍:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് www(dot)npcilcareers(dot)co(dot)in സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ പരിശോധിക്കുക.

Keywords:  Latest-News, National, Top-Headlines, Recruitment, Job, Government-of-India, Nurse, NPCIL Recruitment 2022: Check Posts, Eligibility and How to Apply.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia