Ayushman | 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ! ആയുഷ്മാൻ പദ്ധതിക്ക് ഇപ്പോൾ വീട്ടിൽ നിന്ന് തന്നെ അപേക്ഷിക്കാം; ഈ മൊബൈൽ ആപ്പ് മതി; എങ്ങനെയെന്ന് അറിയാം
Dec 2, 2023, 10:36 IST
ന്യൂഡെൽഹി: (KVARTHA) അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നും അറിയപ്പെടുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിൽസാ സൗകര്യം ലഭ്യമാണ്. മരുന്നും ചികിത്സയും മറ്റു ചിലവുകളും സർക്കാർ വഹിക്കുന്നു. ഈ പദ്ധതിക്ക് അർഹരായ ആളുകൾക്ക് ആയുഷ്മാൻ കാർഡ് നൽകുന്നു. ഇതിനുശേഷം കാർഡുടമയ്ക്ക് ലിസ്റ്റുചെയ്ത ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.
ആയുഷ്മാൻ പദ്ധതിയുടെ മൂന്നാം ഘട്ടം (ആയുഷ്മാൻ 3.0) സെപ്റ്റംബർ 17 മുതൽ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിൽ, ആയുഷ്മാൻ കാർഡ് ലഭിക്കാനുള്ള പ്രക്രിയ വളരെ എളുപ്പമാക്കി. ഇപ്പൊൾ ആപ്പിന്റെ സഹായത്തോടെ വീട്ടിലിരുന്ന് കാർഡിന് അപേക്ഷിക്കാം. സ്വയം-രജിസ്ട്രേഷൻ മോഡിൽ, ഗുണഭോക്താക്കൾക്ക് ഒടിപി, ഐറിസ്, ഫിംഗർപ്രിന്റ്, മുഖം അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ ഓപ്ഷനുകളും ലഭിക്കും.
ആയുഷ്മാൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം
ആദ്യം നിങ്ങളുടെ മൊബൈലിൽ 'ആയുഷ്മാൻ കാർഡ് ആപ്പ് ആയുഷ്മാൻ ഭാരത് (PM-JAY)' ഇൻസ്റ്റാൾ ചെയ്യണം. ഇതിനുശേഷം ഗുണഭോക്താവ് തന്റെ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക. തുടർന്ന്, ഒടിപി, ഐറിസ്, വിരലടയാളം, മുഖം അടിസ്ഥാനമാക്കിയുള്ള പരിശോധന എന്നിവയുടെ സഹായത്തോടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
അതേസമയം, റേഷൻ കാർഡ്, ആധാർ കാർഡ്, റസിഡൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ് തുടങ്ങിയ ചില രേഖകളും അപ്ലോഡ് ചെയ്യേണ്ടിവരും. ഇതിനുശേഷം നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കപ്പെടും. പരിശോധിച്ചുറപ്പിച്ച ശേഷം, നിങ്ങളുടെ പേര് സർക്കാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യും.
യോഗ്യത നേടിയോ എന്ന് പരിശോധിക്കാം
അപേക്ഷിച്ചതിന് ശേഷം ആയുഷ്മാൻ യോജനയ്ക്ക് യോഗ്യത നേടിയോ എന്നറിയുന്നതിന്, നിങ്ങൾക്ക് 14555 എന്ന നമ്പറിൽ വിളിക്കാം. ഇതുകൂടാതെ, pmjay(dot)gov(dot)in എന്ന സൈറ്റിലൂടെയും നിങ്ങളുടെ യോഗ്യത പരിശോധിക്കാം.
വെബ്സൈറ്റിൽ യോഗ്യത എങ്ങനെ പരിശോധിക്കാം
• ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
• ഹോംപേജിലെ 'ആം ഐ എലിജിബിൾ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
• നിങ്ങൾ ക്ലിക്ക് ചെയ്തയുടനെ, ലോഗിൻ പേജ് നിങ്ങളുടെ മുന്നിൽ തുറക്കും. ഇതിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകണം. സമീപത്ത് എഴുതിയിരിക്കുന്ന ക്യാപ്ച കോഡ് നൽകുക. തുടർന്ന് ഒ ടി പിയും നൽകുക.
ശേഷം, നിങ്ങൾ താമസിക്കുന്ന സംസ്ഥാനവും വിഭാഗവും തിരഞ്ഞെടുക്കുക. ചില സംസ്ഥാനങ്ങൾ റേഷൻ കാർഡ് നമ്പർ ഉപയോഗിച്ച് മാത്രം പരിശോധിക്കാനുള്ള സൗകര്യം നൽകുമ്പോൾ ചില സംസ്ഥാനങ്ങൾ പേരോ കുടുംബ നമ്പറോ ഉപയോഗിച്ച് ലിസ്റ്റ് പരിശോധിക്കാനുള്ള സൗകര്യം നൽകുന്നു. അതേസമയം, ചില സംസ്ഥാനങ്ങളിൽ, മൊബൈൽ നമ്പർ, റേഷൻ കാർഡ്, നിങ്ങളുടെ പേര് എന്നിവ ഉപയോഗിച്ച് തിരയാനുള്ള ഓപ്ഷനുകൾ ഉണ്ട്.
ഈ തിരയലിന് ശേഷം, ഈ സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ നിങ്ങൾ യോഗ്യനാണോ അല്ലയോ എന്ന് നിങ്ങൾക്ക് മനസിലാകും. ആയുഷ്മാൻ ഭാരത് യോജനയുടെ ലിസ്റ്റിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ, No Result Found എന്ന് കാണിക്കും.
Keywords: News, National, New Delhi, Ayushman, Health, Treatment, Application, Mobile App, Registration, Govt., Hospital, Now, people can download Ayushman health card from mobile app.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.