ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ 'ജയിലില്‍'

 


ADVERTISEMENT

സംഗറെഡ്ഢി (തെലുങ്കാന): (www.kvartha.com 09.02.2018) ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലറി ഗ്രൂപ്പിന്റെ ഉടമ ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ ജയിലില്‍. തെലുങ്കാനയില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച ജയില്‍ അനുഭവം എന്ന പരിപാടിയുടെ ഭാഗമായി 500 രൂപ ഫീസ് അടച്ചാണ് ബോബി ചെമ്മണ്ണൂര്‍ സംഗറെഡ്ഢി ജില്ലാ ജയിലില്‍ ഒരു ദിവസത്തെ തടവുകാരനായത്.

220 വര്‍ഷം പഴക്കമുള്ള സംഗറെഡ്ഢി ജയില്‍ അടുത്തിടെയാണ് തെലുങ്കാന സര്‍ക്കാര്‍ മ്യൂസിയമാക്കി മാറ്റിയത്. ബോബി ചെമ്മണ്ണൂരും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ഒരു ദിവസത്തെ ജയില്‍ ജീവിതം അനുഭവിച്ചറിയാന്‍ സംഗറെഡ്ഢി ജയിലില്‍ എത്തിയത്.

ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ 'ജയിലില്‍'

ഒരു ദിവസം ജയിലില്‍ കിടക്കുക എന്ന ആഗ്രഹം തന്റെ മനസില്‍ 15 വര്‍ഷം മുമ്പേ ഉണ്ടായിരുന്നുവെന്ന് ബോബി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ പോലീസ് അധികൃതരുമായി സംസാരിച്ചെങ്കിലും കുറ്റം ചെയ്യാതെ ജയില്‍വാസം അനുഭവിക്കാന്‍ കഴിയില്ലെന്ന് മറുപടിയാണ് ലഭിച്ചത്.

ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ 'ജയിലില്‍'

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പത്രത്തില്‍ സംഗറെഡ്ഢി ജയിലില്‍ ഇങ്ങനെയൊരു പരിപാടി നടക്കുന്നതായി അറിഞ്ഞു. ഇതോടെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതെന്നും ബോബി പ്രതികരിച്ചു. സാമൂഹിക പ്രവര്‍ത്തകനായ അഷീര്‍ അലി, യോഗ അധ്യാപകന്‍ പ്രശാന്ത്, വിനോയ് എന്നിവരാണ് ബോബിയോടൊപ്പം ജയിലില്‍ ഒരു ദിവസം കഴിഞ്ഞത്.

ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ 'ജയിലില്‍'

ജയിലിലെ തടവുകാര്‍ക്ക് നല്‍കുന്ന അതേ ഭക്ഷണം തന്നെയാണ് ബോബിക്കും ജയില്‍ അധികൃതര്‍ നല്‍കിയത്. ജയിലില്‍ തടവ് പുള്ളികള്‍ക്ക് നല്‍കുന്ന എല്ലാ ജോലികളും ബോബിക്ക് അധികൃതര്‍ നല്‍കി.

ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ 'ജയിലില്‍'

നൈസാമിന്റെ ഭരണകാലത്ത് നിര്‍മിച്ച സംഗറെഡ്ഢി ജയില്‍ 2012ലാണ് പുതുക്കിപ്പണിത് മ്യൂസിയമാക്കിയത്.

Keywords: Now, Kerala’s flamboyant jeweller Boby Chemmanur pays `500 to 'feel the jail', Business Man, Jail, News, Media, Report, Police, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia