Notice | 'ഓണ്‍ലൈനില്‍ ആസിഡും വില്‍ക്കുന്നു'; ഫ്‌ലിപ് കാര്‍ടിനും ആമസോണിനും നോടീസയച്ച് ഡെല്‍ഹി വനിതാ കമീഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ആസിഡ് വില്‍പനയില്‍ ഫ്‌ലിപ് കാര്‍ടിനും ആമസോണിനും നോടീസയച്ച് ഡെല്‍ഹി വനിതാ കമീഷന്‍. 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് വനിതാ കമീഷന്റെ നടപടി. എന്നാല്‍ വിഷയത്തില്‍ ഫ്‌ലിപ്കാര്‍ടും ആമസോണും ഇതുവരെ പ്രതികരിച്ചിട്ടില്ല.   
Aster mims 04/11/2022

പെണ്‍കുട്ടിയെ ആക്രമിക്കാനായി പ്രതികള്‍ ആസിഡ് വാങ്ങിയത് ഫ്‌ലിപ്കാര്‍ട് വഴിയാണെന്നാണ് കണ്ടെത്തല്‍. ഇത്തരം ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനെ തുടര്‍ന്നാണ് വനിതാ കമീഷന്‍ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമുകള്‍ക്ക് നോടീസ് അയച്ചത്. 

ആസിഡ് ആക്രമണത്തില്‍ ഗുരുതമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ബൈകിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡ് എറിയുകയായിരുന്നു. ആസിഡ് ദേഹത്ത് വീണതോടെ പെണ്‍കുട്ടി പൊള്ളലേറ്റ് പിടഞ്ഞു.   

Notice | 'ഓണ്‍ലൈനില്‍ ആസിഡും വില്‍ക്കുന്നു'; ഫ്‌ലിപ് കാര്‍ടിനും ആമസോണിനും നോടീസയച്ച് ഡെല്‍ഹി വനിതാ കമീഷന്‍


സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സചിന്‍ അറോറ (20), ഹര്‍ഷിത് അഗര്‍വാള്‍(19), വീരേന്ദര്‍ സിങ് (22) എന്നിവരാണ് അറസ്റ്റിലായത്. സചിന്‍, ഹര്‍ഷിത് എന്നിവര്‍ നമ്പര്‍ ബോര്‍ഡ് ഇല്ലാത്ത മോടോര്‍ സൈകിളിലെത്തി പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 

കേസില്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും നടന്നെന്ന് പൊലീസ് ആരോപിച്ചു. പൊലീസിനെ വഴിതെറ്റിക്കാനായി വീരേന്ദര്‍ സചിന്റെ ബൈകും മൊബൈലുമായി മറ്റൊരിടത്തേക്ക് പോയി. പെണ്‍കുട്ടി സചിനുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെയാണ് ആസിഡ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,New Delhi,Online,Notice, Notices To Flipkart, Amazon, Delhi Teen's Attackers Had Bought Acid Online
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script