SWISS-TOWER 24/07/2023

ഗാന്ധിജി ബ്രിട്ടന്റേയും സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ചാരന്മാര്‍; കട്ജുവിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

 


ഡെല്‍ഹി: (www.kvartha.com 03.08.2015) സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് നേരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിക്കും നേതാജി സുഭാഷ് ചന്ദ്ര ബോസിനും എതിരെ കട്ജു നടത്തിയ വിവാദ പരാമര്‍ശം അപകീര്‍ത്തിപരമാണെന്ന് കോടതി വ്യക്തമാക്കി. ഇക്കാരണത്താല്‍ കട്ജുവിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതില്‍ തെറ്റില്ലെന്നും പ്രമേയം പാസാക്കാന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഹാത്മാ ഗാന്ധി ബ്രിട്ടന്റേയും സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ചാരന്മാരാണെന്നായിരുന്നു
കട്ജുവിന്റെ പ്രസ്താവന. മതത്തെ രാഷ്ട്രീയ ജീവിതത്തില്‍ മൗലികമായി ഉപയോഗിക്കുക വഴി വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ പരിപോഷിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തതെന്നും സുഭാഷ് ചന്ദ്രബോസ് അറിഞ്ഞോ അറിയാതെയോ ജപ്പാന്റെ സാമ്രാജ്യത്വ അജണ്ടയെ പിന്തുണച്ചുവെന്നും  കട്ജു പറഞ്ഞിരുന്നു.

കട്ജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ലമെന്റ് കട്ജുവിനെതിരെ പ്രമേയം പാസാക്കിയത്.
ഗാന്ധിജി ബ്രിട്ടന്റേയും സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ചാരന്മാര്‍; കട്ജുവിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Also Read:
അപൂര്‍വ്വരോഗം ബാധിച്ച് 10 വയസുകാരി മരണപ്പെട്ടു

Keywords:  Nothing wrong in Parliament condemning Justice Katju: SC, New Delhi, Criticism, Japan, Britain, Politics, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia