Viral Video | പയ്യെ തിന്നാല്‍ പനയും തിന്നാം! ഹൃദയം കവര്‍ന്ന് നാരങ്ങാ സ്പൂണ്‍ മത്സരവും കൊച്ചുകുട്ടിയും; വീഡിയോ വൈറല്‍; ഇതിനോടകം കണ്ടത് 10 ദശലക്ഷത്തിലധികം പേര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) 'പയ്യെ തിന്നാല്‍ പനയും തിന്നാം' എന്ന് പറയാറുണ്ട്. ധൃതിയോ തിടുക്കമോ ഇല്ലാതെ, സാവകാശം സമാധാനത്തോടെ ഒരു കാര്യം ചെയ്യുകയാണേല്‍ ഫലപ്രാപ്തിയോടെ അത് പൂര്‍ത്തിയാക്കാനാകും എന്നാണ് ഈ ചൊല്ല് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വാചകം തികച്ചും ശരിവെക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
            
Viral Video | പയ്യെ തിന്നാല്‍ പനയും തിന്നാം! ഹൃദയം കവര്‍ന്ന് നാരങ്ങാ സ്പൂണ്‍ മത്സരവും കൊച്ചുകുട്ടിയും; വീഡിയോ വൈറല്‍; ഇതിനോടകം കണ്ടത് 10 ദശലക്ഷത്തിലധികം പേര്‍

'ലെമണ്‍ വിത് സ്പൂണ്‍' മത്സരത്തില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ പ്രകടനമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ മനം കവര്‍ന്നത്. മത്സരത്തില്‍ പങ്കെടുത്ത കൊച്ചുകുട്ടികളെ വീഡിയോയില്‍ കാണാം. അവരില്‍ ചിലര്‍ തിടുക്കത്തില്‍ തുടങ്ങുന്നു, പക്ഷേ നാരങ്ങകള്‍ പാതിവഴിയില്‍ വീണതോടെ അവര്‍ പുറത്തായി.

അതേസമയം, തിടുക്കമില്ലാതെ സാവധാനം ഫിനിഷിംഗ് പോയിന്റില്‍ എത്തുന്ന വെളുത്ത കുപ്പായം ധരിച്ച ഒരു ആണ്‍കുട്ടിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അവന്‍ മറ്റുള്ളവരെപ്പോലെ വേഗതയില്‍ കുതിക്കുന്നില്ലെങ്കിലും, എപ്പോഴും ലക്ഷ്യത്തില്‍ ശ്രദ്ധ ചെലുത്തുകയും സാവധാനം എന്നാല്‍ സ്ഥിരതയോടെ ഫിനിഷിംഗ് ലൈനില്‍ എത്തി വിജയിക്കുകയും ചെയ്യുന്നു.

വാല അഫ്ശര്‍ പങ്കുവെച്ച വീഡിയോ ഇതിനകം 10 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. കുട്ടിക്കുള്ള അഭിനന്ദനം കൊണ്ട് കമന്റ്സ് സെക്ഷന്‍ നിറഞ്ഞിരിക്കുകയാണ്. ചെറുനാരങ്ങയില്ലാതെ വിജയസാധ്യതയില്ലെന്നും തിടുക്കപ്പെട്ടിട്ട് കാര്യമില്ലെന്നും മനസിലാക്കിയുള്ള കുട്ടിയുടെ കുതിപ്പില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചു.

Keywords:  Latest-News, National, Top-Headlines, Viral, Video, Social-Media, Nothing sums up the idiom 'slow and steady wins the race' more than this video; It has 10 million views!.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia