Nothing phone specifications | ഇതുവരെ കാണാത്ത സ്മാർട് ഫോണ്‍ വിസ്മയം; 'നതിംങ് ഫോണ്‍' വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) പലരും ആകാംഷയോടെ കാത്തിരുന്ന നതിംങ് ഫോണ്‍ വിപണിയിലെത്തി. രാജ്യത്ത് 32,999 രൂപ മുതലാണ് വില. ജൂലൈ 21ന് വൈകീട്ട് ഏഴ് മണി മുതല്‍ ഫ്‌ളിപ്കാര്‍ട് വഴി ഫോണ്‍ ഇന്‍ഡ്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. എട്ട് ജിബി/128ജിബി ഫോണിന് 32,999 രൂപയാണ് രാജ്യത്തെ വില. എട്ട് ജിബി/256 ജിബി മോഡലിന് 35,999 രൂപയും 12 ജിബി/256 ജിബിക്ക് 38,999 രൂപയുമാണ് വില. ഇതിന്റെ രൂപകല്‍പന ഏറെ ആകര്‍ഷകമാണ്. പ്രത്യേക രീതിയിലുള്ള പ്രകാശ സംവിധാനം ഫോൺ കോൾ വരുമ്പോഴും നോടിഫികേഷന്‍ വരുമ്പോഴും ചാര്‍ജ് ചെയ്യുമ്പോഴും പിന്നിലെ ലൈറ്റുകള്‍ പല രീതിയില്‍ കത്തും.

Nothing phone specifications | ഇതുവരെ കാണാത്ത സ്മാർട് ഫോണ്‍ വിസ്മയം; 'നതിംങ് ഫോണ്‍' വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

6.55 ഇഞ്ച് അമോലെഡ് ഡിസപ്ലെയാണുള്ളത്. നതിംങ് ഫോണ്‍ വണിന് 120 ഹെര്‍ട്‌സിന്റെ റിഫ്രഷ് റേറ്റ് വരുന്നുണ്ട്. സ്‌നാപ്ഡ്രാഗൻ 778 ജി പ്ലസ് ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8/12 ജിബി റാം വകഭേദങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്. 128/256 യുഎഫ്എസ് സ്റ്റോറേജ് വേരിയന്റുകളിലും ലഭ്യമാകും. പിന്നിലായി 50 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറകളാണുള്ളത്. മുന്നിലത്തെ ക്യാമറ 16 മെഗാപിക്‌സലിന്റേതാണ്. 50 മെഗാപിക് സോണി ഐഎംഎകസ് 766 ആണ് പ്രധാന സെൻസര്‍. മറ്റൊന്ന് 50 മെഗാപിക്‌സല്‍ സാംസങ് ജെഎന്‍1 അള്ട്രാവൈഡ് സെന്‍സറാണ്. അള്‍ട്രാവൈഡ് യൂണിറ്റിന് 114 ഡിഗ്രി വ്യൂ ഫീല്‍ഡ് ഉണ്ട്. ക്യാമറ സിസ്റ്റത്തിന് ഡ്യുവല്‍ ഒഐസും ഇഐഎസും ഉണ്ട്.

ഫോണില്‍ നൈറ്റ് മോഡ്, സീന്‍ ഡിറ്റക്ഷന്‍ എന്നിവയും ഉണ്ട്. സീന്‍ ഡിറ്റക്ഷന്‍ ഒരാള്‍ എന്താണ് ഷൂട് ചെയ്യുന്നതെന്ന് സ്വയം കണ്ടെത്തുകയും ഷോടിനുള്ള മികച്ച സംവിധാനം നിര്‍ദേശിക്കുകയും ചെയ്യുന്നു. ഭൂരിപക്ഷം ആധുനിക സ്മാര്‍ട്ഫോണുകളിലും 3-4 പിന്‍ ക്യാമറകള്‍ ഉള്ളപ്പോള്‍, ഈ ഫോണിന്റെ പിന്‍ഭാഗത്ത് രണ്ട് ക്യാമറകള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ മികച്ച റിസല്‍റ്റ് ലഭിക്കുന്നു. 4500 എംഎഎച് ബാറ്ററിയാണിതിനുള്ളത്. 33 വാട്‌സിന്റെ ഫാസ്റ്റ് ചാർജും സപോര്‍ട് ചെയ്യും. പക്ഷേ ബോക്‌സില്‍ ചാര്‍ജര്‍ ഉള്‍പെടുത്തിയിട്ടില്ല. ആന്‍ഡ്രോയ്ഡ് 12-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റോക് ആന്‍ഡ്രോയ്ഡിനോട് സാമ്യമുള്ള നതിംങ് ഒഎസാണ് ഫോണിലുള്ളത്.

Keywords: Nothing phones launched; Know the price and specifications, National,News, Newdelhi, Top-Headlines, Latest-News, Mobile Phone, Smart Phone, Whatsapp.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia