Amith Shah | കേന്ദ്രസര്‍കാരിന് ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ല; ചങ്ങാത്ത മുതലാളിത്തത്തിന്റെ ആള്‍ക്കാരാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതം; അദാനി വിഷയത്തില്‍ പ്രതികരിച്ച് അമിത് ഷാ
Feb 14, 2023, 14:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) അദാനി വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസര്‍കാരിന് ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് പറഞ്ഞ ഷാ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സി എ എല്‍ ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ആള്‍ക്കാരാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിന് വേണ്ടി ഏറ്റവുമധികം പ്രവര്‍ത്തനം നടത്തിയത് ബിജെപി സര്‍കാരാണെന്നും ഷാ വ്യക്തമാക്കി. അദാനി വിഷയത്തില്‍ ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് പ്രതികരിക്കുന്നത്. നേരത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും പ്രധാനമന്ത്രി അദാനിയില്‍ മാത്രം മറുപടി നല്‍കിയിരുന്നില്ല.
മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും നടത്തിയ പരമാര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇതിനേയും ഷാ അഭിമുഖത്തില്‍ ന്യായീകരിച്ചു. കോണ്‍ഗ്രസ് എംപിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് ഇത് ആദ്യ സംഭവമല്ലെന്നും സഭയില്‍ സഭ്യമായ ഭാഷയില്‍ പ്രതികരിക്കണമെന്നും പറഞ്ഞ ഷാ അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അറിയിച്ചു.
അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ പോപുലര്‍ ഫ്രണ്ടിനെതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും ആരോപിച്ചു. 1770 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നായിരുന്നു ആരോപണം.
ഇന്‍ഡ്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ മോദി സര്‍കാരിന് സാധിച്ചുവെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം വികസനം കൊണ്ടുവന്നത് മോദി സര്‍കാരാണെന്നും ഷാ അവകാശപ്പെട്ടു.
Keywords: Nothing for BJP to hide or be afraid of: Amit Shah dares Congress to move court on Adani issue, New Delhi, News, BJP, Congress, Allegation, Court, Parliament, National.
വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ ഷാ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുകയും ചെയ്തു. നേരത്തെ പെഗാസസ് വിഷയത്തിലും സമാനമായ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.
മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും നടത്തിയ പരമാര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇതിനേയും ഷാ അഭിമുഖത്തില്‍ ന്യായീകരിച്ചു. കോണ്‍ഗ്രസ് എംപിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് ഇത് ആദ്യ സംഭവമല്ലെന്നും സഭയില്‍ സഭ്യമായ ഭാഷയില്‍ പ്രതികരിക്കണമെന്നും പറഞ്ഞ ഷാ അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അറിയിച്ചു.
അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ പോപുലര്‍ ഫ്രണ്ടിനെതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും ആരോപിച്ചു. 1770 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നായിരുന്നു ആരോപണം.
ഇന്‍ഡ്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ മോദി സര്‍കാരിന് സാധിച്ചുവെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം വികസനം കൊണ്ടുവന്നത് മോദി സര്‍കാരാണെന്നും ഷാ അവകാശപ്പെട്ടു.
Keywords: Nothing for BJP to hide or be afraid of: Amit Shah dares Congress to move court on Adani issue, New Delhi, News, BJP, Congress, Allegation, Court, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.