Delhi HC | സ്വന്തം കുട്ടിയുടെ പിതൃത്വം നിഷേധിക്കുന്നതിലും ക്രൂരമായി ഒന്നുമില്ല; ഇത്തരം പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി

 


ന്യൂഡെല്‍ഹി: (KVARTHA) സ്വന്തം കുട്ടിയുടെ പിതൃത്വം നിഷേധിക്കുന്നതിലും ക്രൂരമായി ഒന്നുമില്ലെന്ന് ഡെല്‍ഹി ഹൈകോടതി. പിതാവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കെയ്തും നീന ബന്‍സാല്‍ കൃഷ്ണയും അഭിപ്രായപ്പെട്ടു.

Delhi HC | സ്വന്തം കുട്ടിയുടെ പിതൃത്വം നിഷേധിക്കുന്നതിലും ക്രൂരമായി ഒന്നുമില്ല; ഇത്തരം പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി

ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്‍കിയ അപീല്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതിയുടെ ഈ നിരീക്ഷണം. യുവതിയുടെ അപീല്‍ തള്ളിയ കോടതി കുടുംബ കോടതി വിധി ശരിവയ്ക്കുകയും ചെയ്തു.

അപീല്‍ പരിഗണിക്കുന്നതിനിടെ പത്തു വര്‍ഷത്തിലേറെയായി ദമ്പതികള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 2012ല്‍ വിവാഹിതരായ ദമ്പതികള്‍ 2013 മുതല്‍ വെവ്വേറെയാണ് താമസിക്കുന്നത്. ഭര്‍തൃവീട് വിട്ട് യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നത്. തിരിച്ചുപോയ ശേഷം യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധന പീഡനം ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് നല്‍കിയിരുന്നു.

എന്നാല്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതി നല്‍കിയ കേസില്‍ ഒന്നു പോലും തെളിയിക്കാനായിട്ടില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഭര്‍തൃവീട്ടുകാരെ പ്രതികളാക്കുകയും അതുവഴി പിരിഞ്ഞു താമസിക്കുന്ന സ്വന്തം നടപടിയെ ന്യായീകരിക്കുകയുമായിരുന്നു യുവതിയുടെ ലക്ഷ്യം. ഇത് ക്രൂരത തന്നെയാണെന്ന് വിലയിരുത്തിയാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

അതേസമയം സ്വന്തം കുട്ടിയുടെ പിതൃത്വം നിഷേധിച്ചുകൊണ്ടുള്ള യുവാവിന്റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതാണെന്നും കോടതി പറഞ്ഞു. വീട്ടിലേക്കു മടങ്ങിയ യുവതി താന്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിന് മെസേജ് അയച്ചു. എന്നാല്‍ ആ കുട്ടിയുടെ പിതാവ് താന്‍ അല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണം. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സ്വന്തം കുട്ടിയുടെ പിതൃത്വം നിഷേധിക്കുന്നതിലും ക്രൂരമായി ഒന്നുമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

Keywords:  Nothing can be more cruel than denying paternity of own child: Delhi HC, New Delhi, News, Delhi HC, Devorce Petition, Child, Family Court, Appeal, Message, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia