ശ്രീശാന്തിനെ തനിക്കറിയില്ലെന്ന് മറാത്തി താരത്തിന്റെ വെളിപ്പെടുത്തല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: ക്രിക്കറ്റ് വാതുവെപ്പിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീശാന്തിന്റെ കൂടെ അറസ്റ്റുസമയത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്ന മറാത്തി നടി ക്രാന്തി റെഡ്കര്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തി.  ഐ.പി.എല്‍. വാതുവെയ്പ്പുമായി തനിയ്ക്ക് ബന്ധമില്ലെന്നും ക്രിക്കറ്റ് താരം  ശ്രീശാന്തിനെ തനിക്കറിയില്ലെന്നും പറഞ്ഞാണ് താരത്തിന്റെ രംഗപ്രവേശം.  കഴിഞ്ഞ പത്തു ദിവസമായി കൊങ്കണ്‍ മേഖലയില്‍ മറാത്തി ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു താനെന്നും അവര്‍ പറയുന്നു. അതേസമയം ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്യാന്‍ മൂംബൈ പോലീസ് തയ്യാറെടുപ്പ് നടത്തുന്നുണ്ട്.

അതിനിടെ ഐ.പി.എല്‍. ഒത്തുകളിയില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയുടെ ബന്ധുവീട്ടില്‍ നിന്നും പോലീസ് 20 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. കോഴക്കാരില്‍ പ്രധാനി ചാന്ദിലയാണെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ശ്രീശാന്തിനെ തനിക്കറിയില്ലെന്ന് മറാത്തി താരത്തിന്റെ വെളിപ്പെടുത്തല്‍

ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷനായ രവി സാവനി ഡല്‍ഹി പോലീസ് കമ്മീഷറുമായി തിങ്കളാഴ്ച  വാതുവെപ്പ് സംബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച  നടത്തി. ഒത്തുകളി സംബന്ധിച്ച വിവാദം അന്വേഷിക്കാന്‍ ബി.സി.സി.ഐ ഞായറാഴ്ചയാണ് രവി സവാനി അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.

Keywords: Marathi, Sreeshath, Actress, Cricket, Girl, Police, Raid, Mumbai, New Delhi, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia