45 മിനിറ്റിനുള്ളില്‍ വായ്​പ; പ്രചാരണം തെറ്റെന്ന്​ എസ് ബി ഐ, വ്യാജവാർത്തകളിൽ വീഴരുതെന്നും ബാങ്ക്

 


ന്യൂഡെൽഹി: (www.kvartha.com 11.05.2020) കോവിഡ്​ 19 ​ന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ പ്ലാറ്റ്​ഫോം വഴി 45 മിനിറ്റിനുള്ളില്‍ വായ്​പ അനുവദിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് എസ് ബി ഐ അറിയിച്ചു. ഉപയോക്താക്കള്‍ക്ക്​ 45 മിനിറ്റിനുള്ളില്‍ അഞ്ചു ലക്ഷം വരെ വായ്​പ ലഭ്യമാകുമെന്ന തരത്തിലാണ്​ വാര്‍ത്തകള്‍. സമൂഹ മാധ്യമങ്ങളിലും മറ്റും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് എസ് ബി ഐ വിശദീകരണവുമായി രംഗത്തുവന്നത്.


45 മിനിറ്റിനുള്ളില്‍ വായ്​പ; പ്രചാരണം തെറ്റെന്ന്​ എസ് ബി ഐ, വ്യാജവാർത്തകളിൽ വീഴരുതെന്നും ബാങ്ക്

10.5 ശതമാനം പലിശ നിരക്കിലാകും വായ്​പകള്‍ ലഭ്യമാക്കുകയെന്നും ആറുമാസത്തിന്​ ശേഷം മാത്രമേ തിരിച്ചടവ് ആരംഭിക്കേണ്ടതുള്ളുവെന്നും പ്രചരിപ്പിച്ചിരുന്നു. യോനോ വഴി അടിയന്തര വായ്​പ സഹായം ലഭിക്കുമെന്ന വാർത്ത അതിവേഗം പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വിധ സേവനങ്ങളും വാഗ്​ദാനം ചെയ്​തിട്ടില്ലെന്നും വ്യാജവാര്‍ത്ത വിശ്വസിക്കരുതെന്നും എസ് ബി ഐ അധികൃതർ പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്വീറ്റും ചെയ്തിട്ടുണ്ട്.

അടിയന്തര വായ്​പ സഹായം ഇപ്പോഴില്ല. എങ്കിലും കോവിഡിനെത്തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ ശമ്പളമുള്ള എസ് ബി ഐയുടെ ഉപയോക്താക്കള്‍ക്കായി ഉടന്‍ പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. എസ് ബി ഐയുടെ ഡിജിറ്റല്‍ സര്‍വിസ്​ പ്ലാറ്റ്​ഫോമായ യോനോ വഴി ഉപയോക്താക്കള്‍ക്ക്​ ബാങ്കിങ്​, ഓൺലൈൻ ഷോപ്പിങ്​, പര്‍ച്ചേസ്​, യാത്രാ ബുക്കിങ്​, നിക്ഷേപ സേവനങ്ങള്‍, അക്കൗണ്ട്​ തുറക്കല്‍, ഫണ്ട്​ ഇടപാടുകള്‍, വായ്​പ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും.

Summary: Not offering any emergency loan through YONO platform, clarifies SBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia