Suchetana Bhattacharjee | 'താന്‍ സ്ത്രീയല്ല, പുരുഷനാണെന്ന സത്യം തുറന്നുപറഞ്ഞ് ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍'; ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഒരുങ്ങുന്നതായും വെളിപ്പെടുത്തല്‍, പൂര്‍ണ പിന്തുണയുമായി രക്ഷിതാക്കളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) തന്നെ സംബന്ധിച്ച ഒരു സത്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞ് മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ഭാട്ടാചാര്യ. ലിംഗമാറ്റ ശസ്ത്രക്രിയക്കൊരുങ്ങുന്നതായും വെളിപ്പെടുത്തല്‍. സുചേതന്‍ എന്നാണ് ഇവരുടെ പുതിയ പേര്. താന്‍ പുരുഷനാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്ന് മുതല്‍ പൂര്‍ണ പുരുഷനാകാനുള്ള തയാറെടുപ്പുകള്‍ നടത്തുകയായിരുന്നുവെന്നും സുചേതന്‍ പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് നല്ല താത്പര്യമുണ്ടാകുമെന്ന് പറഞ്ഞ സുചേതന്‍ എന്നാല്‍ ഇതൊരു മോശം വാര്‍ത്തയല്ലെന്നും വ്യക്തമാക്കി. ഇതാരു വ്യക്തിപരമായ പ്രശ്‌നമായതിനാല്‍ അതിന് പ്രചാരണം നല്‍കുന്നതിന് മടിച്ചിരുന്നു. പ്രചാരണത്തിന് വേണ്ടിയല്ല ചെയ്തതെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് സംഭവിച്ചതെന്നും സുചേതന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ സന്തതി ആണെന്നതുകൊണ്ട് മാത്രമാണ് ഇത് വാര്‍ത്തയാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താനെപ്പോഴും പുരുഷനാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തന്റെ രക്ഷിതാക്കള്‍ ഇതിന് പിന്തുണ നല്‍കിയെന്നും സുചേതന്‍ വ്യക്തമാക്കി. ശസ്ത്രക്രിയ നടത്താന്‍ നിയമോപദേശം തേടുകയും സൈക്യാട്രിസ്റ്റുകളെ കണ്ട് കൗണ്‍സിലിങ് ഉള്‍പെടെയുള്ളവയ്ക്ക് വിധേയമാവുകയും ചെയ്തുവെന്നും സുചേതന്‍ വ്യക്തമാക്കി. പുരുഷനാകാന്‍ വേണ്ട ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും മെഡികല്‍ സര്‍ടിഫികറ്റുകളും തയാറാക്കിയിട്ടുണ്ട്.

Suchetana Bhattacharjee | 'താന്‍ സ്ത്രീയല്ല, പുരുഷനാണെന്ന സത്യം തുറന്നുപറഞ്ഞ് ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍'; ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഒരുങ്ങുന്നതായും വെളിപ്പെടുത്തല്‍, പൂര്‍ണ പിന്തുണയുമായി രക്ഷിതാക്കളും

തന്നെപ്പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ നിരവധി ആളുകള്‍ തങ്ങളുടെ വ്യക്തിത്വം തുറന്നു പറയാനാകാതെ സമൂഹത്തില്‍ നിന്ന് അപമാനവും സഹിച്ച് ജീവിക്കുന്നുണ്ട്. സമൂഹം അവരെ തിരിച്ചറിയാനും പിന്തുണ നല്‍കാനും തന്റെ തുറന്നു പറച്ചില്‍ സഹായിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് 40 വയസുള്ള സുചേതന്‍ പറഞ്ഞു.

Keywords:  'Not Juicy News': Ex-Bengal Chief Minister's Daughter Plans Surgery, West Bengal, News, Suchetana Bhattacharjee, Surgery, Counselling, Publicity, Transgender, Parents, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia