SWISS-TOWER 24/07/2023

S Jaishankar | 'ത്രിവര്‍ണ പതാകയെ അപമാനിക്കുന്നത് സഹിക്കുന്ന ഇന്ത്യയല്ല ഇത്; വലിയ പതാക സ്ഥാപിച്ചത് ബ്രിടീഷുകാര്‍ക്ക് കൂടിയുള്ള സന്ദേശമായിരുന്നു'; ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളുറു: (www.kvartha.com) ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലണ്ടന്‍, കാനഡ, ഓസ്ട്രേലിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ നശീകരണ സംഭവങ്ങള്‍ ഉദ്ധരിച്ച്, ദേശീയ പതാക ആരെങ്കിലും വലിച്ചെറിയുന്നത് അംഗീകരിക്കുന്ന ഇന്ത്യയല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍വാഡില്‍ ബിജെപി മെട്രോപൊളിറ്റന്‍ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
      
S Jaishankar | 'ത്രിവര്‍ണ പതാകയെ അപമാനിക്കുന്നത് സഹിക്കുന്ന ഇന്ത്യയല്ല ഇത്; വലിയ പതാക സ്ഥാപിച്ചത് ബ്രിടീഷുകാര്‍ക്ക് കൂടിയുള്ള സന്ദേശമായിരുന്നു'; ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ലണ്ടന്‍, കാനഡ, ഓസ്ട്രേലിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില സംഭവങ്ങള്‍ നമ്മള്‍ കണ്ടു. ദേശീയ പതാക ആരെങ്കിലും വലിച്ചെറിഞ്ഞാല്‍ അംഗീകരിക്കുന്ന ഇന്ത്യയല്ല ഇത്. സംഭാവമുണ്ടായപ്പോള്‍, നമ്മുടെ ഹൈക്കമ്മീഷണര്‍ ആ കെട്ടിടത്തില്‍ ഒരു വലിയ പതാക സ്ഥാപിച്ചു. അത് അവിടെയുള്ള ഖാലിസ്ഥാനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഒരു സന്ദേശം മാത്രമല്ല, ഇത് എന്റെ പതാകയാണെന്നും ആരെങ്കിലും അതിനെ അനാദരിക്കാന്‍ ശ്രമിച്ചാല്‍ അതിലും വലിയ പതാക ഞാന്‍ സ്ഥാപിക്കുമെന്നും ബ്രിട്ടീഷുകാര്‍ക്കുള്ള സന്ദേശം കൂടിയായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെക്കുറിച്ചും ജയശങ്കര്‍ സംസാരിച്ചു. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക് എത്ര നാള്‍ വാതില്‍ അടച്ചിടും, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. നമ്മള്‍ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥയാണ്. ലോകത്തിന്റെ വലിയൊരു ഭാഗം നമ്മള്‍ പങ്കിടുന്നു. അംഗത്വം നേടിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, Bangalore, Top-Headlines, India, Flag, National Flag, Minister, Britain, 'Not an India which will accept its National Flag pulled down': S Jaishankar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia