വിവാദ കാർഷിക നിയമങ്ങൾ വീണ്ടും?; സൂചന നൽകി കേന്ദ്ര കൃഷി മന്ത്രി; 'ഞങ്ങൾ ഒരു പടി പിന്നോട്ട് പോയി, വീണ്ടും മുന്നോട്ട് വരും'

 


ADVERTISEMENT

നാഗ്പൂർ: (www.kvartha.com 25.12.2021) ലക്ഷക്കണക്കിന് കർഷകർ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർകാർ കഴിഞ്ഞ മാസം പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ വീണ്ടും അവതരിപ്പിക്കുമെന്ന സൂചന നൽകി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ കാർഷിക നിയമങ്ങൾ വീണ്ടും?; സൂചന നൽകി കേന്ദ്ര കൃഷി മന്ത്രി; 'ഞങ്ങൾ ഒരു പടി പിന്നോട്ട് പോയി, വീണ്ടും മുന്നോട്ട് വരും'


'ഞങ്ങൾ കാർഷിക ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ ഈ നിയമങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടില്ല, സ്വാതന്ത്ര്യത്തിന്റെ 70 വർഷത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇത് വലിയ പരിഷ്കാരമായിരുന്നു. എന്നാൽ സർകാർ നിരാശരല്ല. ഞങ്ങൾ ഒരു പടി പിന്നോട്ട് പോയി, വീണ്ടും മുന്നോട്ട് വരും, ​​കാരണം കർഷകർ ഇൻഡ്യയുടെ നട്ടെല്ലാണ്' - നരേന്ദ്ര സിംഗ് തോമർ കൂട്ടിച്ചേർത്തു.

2020 സെപ്റ്റംബറിലാണ് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർകാർ കൊണ്ടുവരുന്നത്. യുപിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം നടത്തിയ അപ്രതീക്ഷിതമായ പ്രഖ്യാപനത്തിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് അറിയിച്ചത്. ഇരുസഭകളിലും മൂന്ന് പേജുള്ള ബിൽ അവതരിപ്പിച്ചത് നരേന്ദ്രസിംഗ് തോമറായിരുന്നു. ശീതകാലസമ്മേളനം പാസാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബിലിൽ രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തു. ഇതിനിടെയാണ് കൃഷി മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രസ്താവന ഉണ്ടായിരിക്കുന്നത്. ഇതിനോട് കർഷക സംഘടനകൾ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.

Keywords:  India, National, Farmers, Law, Central Government, Narendra Modi, Minister, Maharashtra, President, Punjab, Farm Law, Not dejected, will move forward again, Agriculture Minister about farm laws.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia