CAA | 'മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമം'; തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് പാര്‍ടി രൂപീകരണ ശേഷം ആദ്യ രാഷ്ട്രീയ പ്രതികരണവുമായി വിജയ്
Mar 12, 2024, 09:42 IST
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് പാര്‍ടി രൂപീകരണ ശേഷം ആദ്യ രാഷ്ട്രീയ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് വിജയ് പ്രതികരിച്ചു. ഇത് സാമൂഹി ഐക്യം തകര്‍ക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങളുടെ ഒരുമയെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിലും രംഗത്തെത്തി. ഇത്രയും കാലം സി എ എ ഫ്രീസറില്‍ വച്ചതായിരുന്നു. തിരഞ്ഞെടുപ്പ് ലാഭം മാത്രം മുന്നില്‍ കണ്ടാണ് ഇത് പുറത്തെടുത്തത്. മുങ്ങുന്ന കപ്പലിനെ താങ്ങി നിര്‍ത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. മതവികാരം ഉണര്‍ത്തി തിരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാന്‍ ബി ജെപി ശ്രമിക്കുന്നുവെന്നും എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ബി ജെ പിക്ക് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു.
കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര സര്‍കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിലെന്നല്ല, ഇന്‍ഡ്യയില്‍ തന്നെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. നിയമ ഭേദഗതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു.
അതിനിടെ, പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് വിവിധ രാഷ്ട്രീയ സംഘടനകള്‍. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പട്ട് എല്‍ ഡി എഫ് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും. നിയമം പിന്‍വലിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് മണ്ഡലതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍കാര്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍കാര്‍ പുറത്തിറക്കി. 2019ല്‍ പ്രതിഷേധങ്ങള്‍ക്കുശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. ഭരണഘടന നിര്‍മാതാക്കള്‍ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാക്ക് നരേന്ദ്ര മോദി പാലിച്ചിരിക്കുന്നുവെന്ന് അമിത് ഷാ അവകാശപ്പെട്ടു.
2014 ന് മുമ്പ് ഇന്‍ഡ്യയിലെത്തിയവര്‍ക്ക് പൗരത്വം കിട്ടും. ജില്ലാ ഉന്നതാധികാരസമിതികളാണ് അപേക്ഷ പരിഗണിച്ച് പൗരത്വം നല്‍കേണ്ടത്. ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്രസര്‍കാര്‍ നിശ്ചയിക്കും. പൗരത്വ സര്‍ടിഫികറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവക്ക് നേരിട്ടും നല്കും. കേന്ദ്ര സര്‍കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ്.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബെംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്കാവും പൗരത്വം നല്കുന്നത്.
Keywords: News, National, National-News, Malayalam-News, Actor, Thalapathy Vijay, CAA, Not Acceptable, Tamil Nadu, Tamilaga Vettri Kazhagam (TVK), Indian Citizenship Amendment Act 2019 (CAA), Protest, Kerala, CPM, CM Pinarayi Vijayan, Congress, Mulim League, LDF, Stalin, 'Not Acceptable'; Actor Vijay Says CAA Should Not Be Implemented In Tamil Nadu.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.