Train | ബിഹാറില്‍ ബക്‌സറില്‍ ട്രെയിന്‍ പാളം തെറ്റി; 4 പേര്‍ മരിച്ചു, 70 ലധികം പേര്‍ക്ക് പരുക്ക്
Oct 12, 2023, 08:09 IST
ന്യൂഡെല്‍ഹി: (KVARTHA) ബീഹാറിലെ ബക്‌സര്‍ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. എഴുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഡെല്‍ഹി ആനന്ദ് വിഹാറില്‍ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോര്‍ത് ഈസ്റ്റ് സൂപര്‍ ഫാസ്റ്റ് ട്രെയിനിന്റെ കോചുകളാണ് രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപം പാളം തെറ്റിയത്.
ബുധനാഴ്ച (11.10.2023) രാത്രി 9.35 ഓടെ ട്രെയിന്‍ ബക്‌സര്‍ സ്റ്റേഷന്‍ വിട്ടതോടെയാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. 3 എസി കോചുകള്‍ അടക്കം 6 കംപാര്‍ട്‌മെന്റുകളാണ് പാളം തെറ്റിയത്. ദുരന്തനിവാരണ സേന സ്ഥലത്തെത്തി. പട്‌നയിലേത് അടക്കം ആശുപത്രികളെല്ലാം സജ്ജമാക്കി. അപകടം മൂലം ഈ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
Keywords: News, National, National-News, Accident-News, North East Express, Accident, 4 Dead, 70 Injured, Train Derails, Bihar News, Buxar News, Railway Service, Affected, North East Express accident: 4 dead, 70 injured after train derails in Bihar's Buxar; railway services affected.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.