SWISS-TOWER 24/07/2023

Congress | ഒടുവില്‍ തീരുമാനമായി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല, പകരം നാമനിര്‍ദേശ രീതി തുടരും

 


ADVERTISEMENT

റായ്പൂര്‍: (www.kvartha.com) കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല പകരം നാമനിര്‍ദേശ രീതി തുടരാന്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമെടുത്തത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Congress | ഒടുവില്‍ തീരുമാനമായി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല, പകരം നാമനിര്‍ദേശ രീതി തുടരും

എന്നാല്‍ പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിലൂടെയാണ് അധ്യക്ഷനെ തീരുമാനിച്ചത്. ഇതിലൂടെ പാര്‍ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം നല്‍കാനായി.

എന്നാല്‍, ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന വിലയിരുത്തലാണ് ഭൂരിഭാഗം അംഗങ്ങളും നടത്തിയത്.

തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു.

Keywords: Nomination process continues no election to congress working Committee, News, Nomination, Congress, Politics, Election, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia