Abused security | ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് സുരക്ഷാ ജീവനക്കാരനെതിരെ അഭിഭാഷകയുടെ അക്രമം; യൂനിഫോമില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോകുന്നതും മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ പുറത്ത്; പ്രതി അറസ്റ്റില്‍

 


ലക്നൗ: (www.kvartha.com) ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെതിരെ അഭിഭാഷകയായ യുവതിയുടെ പരാക്രമം. യൂനിഫോമില്‍ പിടിച്ചു വലിച്ചിഴച്ച് കൊണ്ടു പോകുന്നതും സുരക്ഷാ ജീവനക്കാരന്റെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.

Abused security | ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് സുരക്ഷാ ജീവനക്കാരനെതിരെ അഭിഭാഷകയുടെ അക്രമം; യൂനിഫോമില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോകുന്നതും മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ പുറത്ത്; പ്രതി അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഭവ്യ റായ് എന്ന അഭിഭാഷകയാണ് സുരക്ഷാ ജീവനക്കാരനോട് മോശമായി പെറുമാറിയത്. നോയിഡ സെക്ടര്‍ 128ലാണ് സംഭവം. ഭവ്യ റായ് ജെപി സൊസൈറ്റി പാര്‍പിട സമുച്ചയത്തില്‍ നിന്ന് വാഹനം പുറത്തേക്ക് എടുക്കുമ്പോള്‍ ഗേറ്റ് തുറക്കാന്‍ വൈകിയതോടെ ആദ്യം സുരക്ഷാ ജീവനക്കാരന്റെ വസ്ത്രത്തില്‍ കയറി പിടിക്കുകയും, പിന്നീട് കയ്യേറ്റം ചെയ്യുകയുമായിരുന്നു. അസഭ്യവര്‍ഷവും നടത്തി.

കൂടെയുണ്ടായിരുന്ന മറ്റു സുരക്ഷാ ജീവനക്കാരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നാലെ പൊലീസില്‍ പരാതിയും നല്‍കി. ഉടനടി ഇടപെട്ട പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

 Keywords: Noida woman who abused security guard sent to 14-day judicial custody, News, Lawyer, Attack, Complaint, Police, Arrested, Court, Remanded, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia