Fine | നോയിഡയില്‍ വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ നടപടിയുമായി അതോറിറ്റി; വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കി; മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ ഉടമകളില്‍ നിന്ന് 10,000 രൂപ ഈടാക്കാമെന്നും നിര്‍ദേശം
Nov 13, 2022, 12:32 IST
ലക്‌നൗ: (www.kvartha.com) നോയിഡയില്‍ വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ പിഴയടക്കമുള്ള നടപടിയുമായി അതോറിറ്റി. തെരുവ് / വളര്‍ത്തു നായ്ക്കള്‍ / വളര്‍ത്തു പൂച്ചകള്‍ക്കുള്ള നോയിഡ അതോറിറ്റിയുടെ നയ രൂപീകരണം സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്ത 207-ാമത് ബോര്‍ഡ് യോഗത്തിന് ശേഷമാണ് തീരുമാനം.
നായയോ പൂച്ചയോ കാരണം അപകടമുണ്ടായാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകളില്‍ നിന്ന് 10,000 രൂപ ഈടാക്കാമെന്നാണ് പ്രധാന നിര്‍ദേശം. 2023 മാര്‍ച് 1-ന് മുമ്പ് വളര്‍ത്തുനായ്ക്കളുടെയോ പൂച്ചകളുടെയോ രെജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു വളര്‍ത്തുമൃഗ ഉടമ അവസാന തീയതിക്ക് മുമ്പ് രെജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴ ചുമത്തും.
വളര്‍ത്തുമൃഗങ്ങള്‍ പൊതുസ്ഥലത്ത് വിസര്‍ജനം നടത്തിയാല്‍ അത് വൃത്തിയാക്കേണ്ട ചുമതല മൃഗ ഉടമയ്ക്കായിരിക്കും. വളര്‍ത്തുനായ / പൂച്ച കാരണം എന്തെങ്കിലും അപകടമുണ്ടായാല്‍ 10,000 രൂപ പിഴ ചുമത്തുകയും പരിക്കേറ്റ വ്യക്തിയുടെ/മൃഗത്തിന്റെ ചികിത്സാ ചെലവ് വളര്‍ത്തുമൃഗത്തിന്റെ ഉടമ വഹിക്കുകയും ചെയ്യും (അപകടത്തിന് കാരണമായത്).
വളര്‍ത്തുനായ്ക്കള്‍ക്ക് വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ പ്രതിമാസം 2000 രൂപ പിഴ ചുമത്താനും നിര്‍ദേശമുണ്ട്.
നോയിഡ മേഖലയ്ക്കായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡ്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് അതോറിറ്റി നയം തീരുമാനിച്ചത്. ബോര്‍ഡ് മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങള്‍ നോയിഡ അതോറിറ്റിയുടെ സിഇഒ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്.
Keywords: News,National,India,Lucknow,Uttar Pradesh,Fine,Animals,attack,Injured, Noida Authority to Charge Pet Owners Rs 10,000• आर0डब्लू0ए0/ए0ओ0ए0 / ग्राम निवासियों की सहमति से बीमार / उग्र / आक्रामक हो चुके स्ट्रीट डॉग्स हेतु डॉग्स शेल्टर का निर्माण जिनके रखरखाव का दायित्व सम्बन्धित आर0डब्लू0ए0 / ए0ओ0ए0 का होगा।
— CEO, NOIDA Authority #IndiaFightsCorona (@CeoNoida) November 12, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.