പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം പതിമൂന്നാം ദിവസത്തിലേക്ക്; ഭാരത് ബന്ദ് പതിനൊന്ന് മണിക്ക് തുടങ്ങും; തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ഒഴിവാക്കി
Dec 8, 2020, 07:54 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.12.2020) കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ തുടങ്ങും. പതിനൊന്ന് മുതല്‍ മൂന്ന് മണി വരെയാണ് ബന്ദ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക്. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ഡെല്‍ഹിയുടെ അതിര്‍ത്തികള്‍ വളയും. അവശ്യ സര്‍വീസുകള്‍ തടസപ്പെടുത്തില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രമസമാധാന നില ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസും, ഇടത് പാര്‍ടികളുമടക്കം പതിനെട്ട് പ്രതിപക്ഷ പാര്‍ടികളും ബന്ദിന് ഐകൃദാര്‍ഡ്യം അറിയിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.