SWISS-TOWER 24/07/2023

Viral Notice | ദുര്‍ഗാ പൂജാ പന്തലിലേക്ക് യൂട്യൂബര്‍മാര്‍ക്ക് അനുമതി നിഷേധിച്ച് സംഘാടകര്‍! വൈറലായി നോടീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഈ വര്‍ഷത്തെ വിജയദശമി നാളിലെ ദുര്‍ഗാ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് യൂട്യൂബര്‍മാര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പെടുത്തി ചില സംഘാടകര്‍. പുര്‍ബാചല്‍ ശക്തി സംഘടനയുടെ 'യൂട്യൂബര്‍മാര്‍ക്ക് പ്രവേശനമില്ല' എന്നെഴുതിയ ഒരു നോടീസ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ചയാവുകയാണ്.

'ദുര്‍ഗ പൂജ ചടങ്ങുകളില്‍ യൂട്യൂബര്‍മാര്‍ക്ക് പ്രവേശനമില്ല' എന്നാണ് നോടീസില്‍ അച്ചടിച്ചിരിക്കുന്നത്. ഈ നോടീസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് സ്വാതി മോയിത്ര എന്ന ട്വിറ്റര്‍ (X) ഉപഭോക്താവാണ്.

നോടീസിന്റെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെച്ചതിന് പിന്നാലെ, ഇത്തരമൊരു നീക്കത്തിന് പിന്തുണ അറിയിച്ച് നിരവധി ആളുകളും രംഗത്തെത്തി. യൂട്യൂബര്‍മാരുടെ ശല്യം അതിര് കടക്കുകയാണെന്നും ഇത്തരത്തില്‍ ഒരു നീക്കം സ്വാഗതാര്‍ഹമാണെന്നുമായിരുന്നു ഉപഭോക്താക്കളില്‍ ഭൂരിഭാഗമാളുകളും കുറിച്ചത്. ഇനി മുതല്‍ എല്ലായിടത്തും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

പല സ്ഥലങ്ങളിലും യൂട്യൂബര്‍മാരുടെ അതിരുകടന്ന ഇടപെടലുകള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ വലുതാണെന്നും ഒരു സാമൂഹിക ശല്യം പോലെയായി മാറിക്കഴിഞ്ഞു ഇവരുടെ ഇടപെടലുകളെന്നും ചിലരെഴുതി. എട്ടര ലക്ഷം പേരാണ് ഈ ട്വീറ്റ് കണ്ടത്. പരമ്പരാഗതമായി, ദുര്‍ഗാ പൂജാ ആഘോഷങ്ങള്‍ വളരെയധികം ആളുകളെ ആകര്‍ഷിക്കാറുണ്ട്, കഴിഞ്ഞ വര്‍ഷം, സന്തോഷ് മിത്ര സ്‌ക്വയറിലെ ദുര്‍ഗാ പൂജാ പന്തലിലെ ലേസര്‍ ഷോ വേദിയിലെ തിരക്ക് കാരണം കൊല്‍കത്ത പൊലീസിന് ഷോ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായി റിപോര്‍ടുകള്‍ ഉണ്ടായിരുന്നു.

Viral Notice | ദുര്‍ഗാ പൂജാ പന്തലിലേക്ക് യൂട്യൂബര്‍മാര്‍ക്ക് അനുമതി നിഷേധിച്ച് സംഘാടകര്‍! വൈറലായി നോടീസ്



Keywords: News, National, National-News, Religion, Religion-News, YouTubers, Notice, Outside, Kolkata, Durga Puja, Pandal, Viral, Denied, Permission, National News, 'No YouTubers Allowed: Notice Outside Kolkata Durga Puja Pandal Is Viral.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia