Scooter | കാലൊടിഞ്ഞ മകനുമായി ചികിത്സക്കെത്തിയപ്പോള്‍ വീല്‍ചെയറില്ലെന്ന് അധികൃതര്‍; ആശുപത്രിയിലേക്ക് സ്കൂടറോടിച്ച് കയറ്റി പിതാവ്; പിന്നീട് സംഭവിച്ചത്
Jun 17, 2023, 15:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പൂര്‍: (www.kvartha.com) കാലൊടിഞ്ഞ മകനുമായി ചികിത്സക്കെത്തിയപ്പോള്‍ വീല്‍ചെയറില്ലെന്ന് അധികൃതര്‍. ഇതോടെ ആശുപത്രിയിലേക്ക് സ്കൂടറോടിച്ച് കയറ്റി പിതാവ്. രാജസ്താനിലെ കൊതയിലെ ആശുപത്രിയിലാണ് സംഭവം. ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിടാനാണ് മകനെയും കൂട്ടി പിതാവ് ആശുപത്രിയിലെത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് വീല്‍ചെയറില്ലെന്ന് അറിഞ്ഞത്. ഇതോടെ സ്കൂടര്‍ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് പിതാവ് പറയുന്നു.
ലിഫ്റ്റിലും സ്കൂടര്‍ കയറ്റിയ പിതാവ് മകനെ മൂന്നാം നിലയിലെത്തിച്ചു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വീല്ചെയറില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പിതാവ് പറഞ്ഞു. ഇതോടെ പൊലീസ് യുവാവിനെ പിന്തുണച്ചു. പിതാവ് ചെയ്തതാണ് ശരിയെന്നും ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവായാല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഏത് മാര്‍ഗത്തിലൂടെയും സൗകര്യമൊരുക്കുമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. വീല്‍ചെയര്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വീല്‍ചെയറിന് ആവശ്യം അറിയിച്ച് കത്ത് നല്‍കിയിരുന്നെങ്കിലും ഉന്നത അധികാരികള്‍ തള്ളുകയായിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. വീല്‍ചെയര്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വീല്‍ചെയറിന് ആവശ്യം അറിയിച്ച് കത്ത് നല്‍കിയിരുന്നെങ്കിലും ഉന്നത അധികാരികള്‍ തള്ളുകയായിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
Keywords: No wheelchair at Kota hospital, man takes injured son to 3rd floor on scooter | Video, Rajasthan, Kota, News, Fractured Leg, Wheelchair, Hospital, Lift, Scooter, Third Floor, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

