ഇസ്രാഈല്‍ കമ്പനി എന്‍എസ്ഒയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ല; വിവാദ കൊടുങ്കാറ്റുയര്‍ത്തുന്ന പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒടുവില്‍ പ്രതികരിച്ച് കേന്ദ്ര സര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 09.08.2021) ഒടുവില്‍ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജ്യസഭയില്‍ പ്രതികരിച്ച് കേന്ദ്ര സര്‍കാര്‍. ആഴ്ചകളായി പാര്‍ലമെന്റിന് അകത്തും പുറത്തും വിവാദ കൊടുങ്കാറ്റുയര്‍ത്തുന്ന പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ നിഷേധിച്ച പ്രതിരോധ മന്ത്രാലയം, പെഗസസ് സ്‌പൈവെയര്‍ നിര്‍മാതാക്കളായ ഇസ്രാഈല്‍ കമ്പനി എന്‍എസ്ഒയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

ഇസ്രാഈല്‍ കമ്പനി എന്‍എസ്ഒയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ല; വിവാദ കൊടുങ്കാറ്റുയര്‍ത്തുന്ന പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒടുവില്‍ പ്രതികരിച്ച് കേന്ദ്ര സര്‍കാര്‍

രാജ്യസഭയില്‍ സിപിഎം എംപി ഡോ. വി ശിവദാസന്റെ ചോദ്യത്തിനു മറുപടിയായാണ് എന്‍എസ്ഒയുമായി ഇടപാട് നടത്തിയിട്ടില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചത്. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി മറുപടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പെഗസസ് ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടാണ് ആദ്യം തൊട്ടേ കേന്ദ്രം സ്വീകരിച്ചിരുന്നത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പ്രധാന വിഷയമാണു പെഗസസ് വിവാദം. രാജ്യത്ത് നിരവധി പേരുടെ ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്‍എസ്ഒ ഗ്രൂപ് ടെക്‌നോളജിയുമായി സര്‍കാര്‍ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടോ എന്നും അങ്ങനെയാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്താണെന്നുമാണു എംപി ചോദിച്ചത്. തുടര്‍ന്ന് എന്‍എസ്ഒ ഗ്രൂപ് ടെക്‌നോളജിയുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന രേഖാമൂലമുള്ള മറുപടി സര്‍കാര്‍ സഭയില്‍ വായിക്കുകയായിരുന്നു.

Keywords:  'No Transaction' With Pegasus Maker: Defence Ministry To Parliament, New Delhi, News, Controversy, Rajya Sabha, Parliament, Politics, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia