Railway | ശൈത്യകാലത്ത് ട്രെയിൻ വൈകില്ല; പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്ററായി ഉയർത്താൻ റെയിൽവേ തീരുമാനം
ന്യൂഡെൽഹി: (www.kvartha.com) ശൈത്യകാലമാത്ത് കനത്ത മൂടൽവീഞ്ഞ് കാരണം ട്രെയിനുകൾ വൈകുന്നത് ഉത്തരേന്ത്യയിൽ പതിവ് കാഴ്ചയാണ്. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാലാണ് ട്രെയിനുകൾ വൈകുന്നത്. എന്നാൽ, യാത്രക്കാരെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനായി, പരമാവധി വേഗത വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു.
പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 75 കിലോമീറ്ററായി ഉയർത്താനാണ് റെയിൽവേയുടെ തീരുമാനം. ഈ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ 'ഫോഗ് ഉപകരണം' ഉപയോഗിക്കുമെന്ന് റെയിൽവേ അറിയിച്ചു, ഇത് മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങളിലെ എല്ലാ ലോക്കോ പൈലറ്റുമാർക്കും നൽകും.
ഡ്രൈവറുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന ഡിറ്റണേറ്ററുകൾ ആവശ്യത്തിന് വിതരണം ചെയ്യാൻ റെയിൽവേ എല്ലാ റെയിൽവേ സോണുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിറ്റണേറ്ററുകൾ അല്ലെങ്കിൽ ഫോഗ് സിഗ്നലുകൾ എന്നറിയപ്പെടുന്ന ഉപകരണങ്ങൾ റെയിൽ പാളത്തിൽ ഉറപ്പിച്ചിരിക്കുന്ന ഉപകരണങ്ങളാണ്, അവയ്ക്ക് മുകളിലൂടെ എഞ്ചിൻ കടന്നുപോകുമ്പോൾ അവ പൊട്ടിത്തെറിക്കുന്നു, അതോടെ ഡ്രൈവറുടെ ശ്രദ്ധയും ആകർഷിക്കാനാവും. ട്രാക്കിലുടനീളം അടയാളങ്ങൾ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.
Keywords: No train delays during winters, Railways increase max speed of trains to 75 kmph, New Delhi,News,National,Top-Headlines,Latest-News,Railway,Train.