Karnataka Minister | ഷിരൂരിലെ റോഡിലുള്ള 98 ശതമാനം മണ്ണും നീക്കിക്കഴിഞ്ഞു; അര്‍ജുനേയും ലോറിയേയും കണ്ടെത്താന്‍ കഴിഞ്ഞില്ല; അടുത്ത നീക്കം ഗംഗാവതിയില്‍ തിരിച്ചില്‍ നടത്തുക എന്നതെന്ന് മന്ത്രി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (KVARTHA) മണ്ണിടിച്ചിലുണ്ടായ (Landslades) ഷിരൂരിലെ (Shiroor) റോഡിലുള്ള (Road) 98 ശതമാനം മണ്ണും (Mud) നീക്കിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കി കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണഭൈരഗൗഡ (Karnataka Minister Krishna Bhairagowda) . എന്നാല്‍ മലയാളി ഡ്രൈവര്‍ അര്‍ജുന്‍ (Malayalee Driver Arjun) സഞ്ചരിച്ച ലോറി (Lorry) ഇതുവരെ കണ്ടെത്താന്‍ (Missing) കഴിഞ്ഞില്ല. കുടുംബത്തിന്റെയും (Family) രക്ഷാപ്രവര്‍ത്തകരുടേയും (Rescue Team) ആവശ്യമനുസരിച്ചുള്ള തിരച്ചിലാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. അര്‍ജുനേയും സഞ്ചരിച്ചിരുന്ന ലോറിയേയും കണ്ടെത്താനായില്ലെന്ന മന്ത്രിയുടെ വാക്കുകള്‍ ഷിരൂരിലെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.
ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍:
റോഡില്‍ കിടന്ന മണ്ണ് മുഴുവനായും നീക്കിക്കളഞ്ഞു. റോഡിന്റെ വശത്ത് മലയോട് ചേര്‍ന്നും മണ്‍കൂനയുണ്ടെങ്കിലും അത് നീക്കുന്നത് ഭൂമിശാസ്ത്രപരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍. റോഡിലെ 98 ശതമാനം മണ്ണും നീക്കിക്കഴിഞ്ഞു. റഡാര്‍ സിഗ്‌നല്‍ നല്‍കിയ ഭാഗത്തെ മണ്ണെല്ലാം നീക്കി.
വണ്ടി നിര്‍ത്തിയിടാന്‍ സാധ്യതയുള്ള മേഖലയാണ് ഇത്. അവിടെ ട്രക്കിന്റ സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഇനി അടുത്ത നടപടികളിലേക്കാണ് രക്ഷാപ്രവര്‍ത്തനം നീങ്ങുക. തൊട്ടടുത്ത പുഴയായ ഗംഗാവതിയില്‍ പലയിടങ്ങളിലായി മഞ്ഞുമല രൂപപ്പെട്ടിട്ടുണ്ടെന്നും ഇനിയുള്ള സാധ്യത അതാണെന്നും മന്ത്രി പറഞ്ഞു.
അര്‍ജുന്‍ സാധാരണ അങ്കോല ട്രിപില്‍ ചായകുടിക്കാനും കുളിക്കാനും മറ്റുമായി നിര്‍ത്തിയിടുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള ഗംഗാവതിയിലാണ് അര്‍ജുന്‍ കുളിക്കാറുള്ളതെന്നുള്ള റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇനി തിരയാനുളളത് മണ്ണുവന്നുവീണ് വന്‍മല രൂപപ്പെട്ട ഗംഗാവതിയുടെ മേഖലകളിലാണ്. പുഴയില്‍ തിരച്ചില്‍ നടത്താനുള്ള ശ്രമമായിരിക്കും ഇനി നടത്തുക.
ഒന്നരമീറ്റര്‍ നീളത്തിലുള്ള 40ടണ്‍ ഭാരമുള്ള ലോഡാണ് ലോറിയിലുള്ളത്. കട് പീസ് എന്നു വിളിക്കുന്ന മുന്നൂറോളം തടിക്കഷ്ണങ്ങളാണ് അര്‍ജുന്റെ ലോറിയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. തിരച്ചില്‍ ആറാംദിവസത്തിലേക്ക് കടക്കുമ്പോള്‍ എന്‍ ഡി ആര്‍ എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിരക്ഷാസേന, ലോകല്‍ പൊലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ലോഹഭാഗങ്ങളുണ്ടെന്ന തരത്തില്‍ റഡാറില്‍ ലഭിച്ച സിഗ്‌നലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെയുള്ള തിരച്ചില്‍. എന്നാല്‍ ലോറിയുണ്ടെന്ന് കരുതിയ ഭാഗത്തൊന്നും അത്തരമൊരു സാന്നിധ്യം കണ്ടെത്താനായില്ല. ഇനി റോഡിന് സമീപത്ത് കിടക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ആ ഭാഗത്തൊന്നും ട്രക്കുണ്ടാവാനുള്ള സാധ്യതയില്ലെന്നും ഇവര്‍ വിലയിരുത്തുന്നു.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിച്ച് മടങ്ങി. കോഴിക്കോട് എംപി എംകെ രാഘവനും സ്ഥലത്തുണ്ട്. ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. അപകടശേഷം പ്രവര്‍ത്തനരഹിതമായിരുന്ന അര്‍ജുന്റെ ഫോണ്‍ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിങ് ചെയ്തതും ലോറിയുടെ എന്‍ജിന്‍ ഓണായെന്ന വിവരവും പ്രതീക്ഷ നല്‍കി.
മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊകേഷന്‍ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞതോടെ നിര്‍ത്തിവെച്ചു. വൈകിട്ട് വീണ്ടും മണ്ണുമാറ്റാന്‍ ശ്രമം തുടങ്ങി. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയില്‍ മെറ്റല്‍ ഡിറ്റക്ടറും തെര്‍മല്‍ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.
