SWISS-TOWER 24/07/2023

ഡീസല്‍ വില കുറയ്ക്കില്ലെന്ന് ചിദംബരം

 


ADVERTISEMENT

 ഡീസല്‍ വില കുറയ്ക്കില്ലെന്ന് ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ നിന്നു പിന്നോട്ടുപോകില്ലെന്ന് ധനമന്ത്രി പി ചിദംബരം. ഡീസല്‍ വില വര്‍ധനയും പാചക വാതക സബ്‌സിഡി വെട്ടിക്കുറച്ചതും പിന്‍വലിക്കില്ല. ചില്ലറവ്യാപാര രംഗത്തു വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിലും മാറ്റം വരുത്തില്ലെന്ന് ചിദംബരം പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റിയില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ അംഗങ്ങളെ പിന്‍വലിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിനു ഇപ്പോള്‍ ഭീഷണിയില്ല. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയില്‍ തുടരും. യുപിഎയ്ക്കു പുറത്തും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷികളുണ്ടെന്നും ചിദംബരം പറഞ്ഞു.


SUMMARY:
Indicating unleashing of more measures to boost economy, Finance Minister P. Chidambaram on Monday ruled out rolling back decisions on diesel, LPG and FDI in retail and expressed confidence that the government faces no threat from allies either inside or outside.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia