റയില്‍വേ കംഫര്‍ട്ട് സ്‌റ്റേഷനുകളില്‍ മൂത്രമൊഴിക്കാന്‍ ഇനി പണം നല്‍കേണ്ടതില്ല

 


ADVERTISEMENT

മംഗലാപുരം: റയില്‍വേ കംഫര്‍ട്ട് സ്‌റ്റേഷനുകളില്‍ മൂത്രമൊഴിക്കാന്‍ പണം നല്‍കേണ്ടതില്ലെന്നും കക്കൂസ്, കുളിമുറി എന്നിവ ഉപയോഗിക്കാന്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്നും മൂത്രമൊഴിക്കുന്നതിന് ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും പാലക്കാട് ഡിവിഷനല്‍ റയില്‍വേ മാനേജര്‍ പീയൂഷ് അഗര്‍വാള്‍ വ്യക്തമാക്കി.

 റയില്‍വേ കംഫര്‍ട്ട് സ്‌റ്റേഷനുകളില്‍ മൂത്രമൊഴിക്കാന്‍ ഇനി പണം നല്‍കേണ്ടതില്ല റയില്‍വേ കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ മൂത്രമൊഴിക്കാന്‍ പണം നല്‍കേണ്ടതില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദേശം നല്‍കി.

ആരെങ്കിലും റയില്‍വേ കംഫര്‍ട്ട് സ്‌റ്റേഷനില്‍ മൂത്രമൊഴിക്കുന്നതിന് പണം ആവശ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരം സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷനിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ മൂത്രമൊഴിക്കാന്‍ ഒരു രൂപ വാങ്ങുന്നതായി ഉയര്‍ന്ന പരാതിയോട് പ്രതികരിക്കുകയായിയുന്നു പീയുഷ് അഗര്‍വാള്‍.

Keywords: Railway Station, Money, Board, Use, Complaint. Bathroom, Kvartha, Malayalam Vartha, Malayalam News.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia