Arvind Kejriwal | കേജ് രിവാളിന് തിരിച്ചടി: മദ്യനയക്കേസില്‍ ഈ മാസം 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരണം, ഹര്‍ജി നേരത്തെ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
Apr 15, 2024, 15:50 IST
ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി മദ്യനയക്കേസിലെ അറസ്റ്റ് നടപടി ചോദ്യം ചെയ്തുള്ള ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹര്‍ജിയില്‍ താല്‍കാലിക ആശ്വാസമില്ല. കേജ് രിവാളിന്റെ ഹര്‍ജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, കേജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡെല്‍ഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.
കേജ് രിവാള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പെടെ കക്ഷികള്‍ക്ക് നോടിസ് അയച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, ഹര്‍ജി 29നു പരിഗണിക്കാമെന്ന് വ്യക്തമാക്കി. കേജ്രിവാളിന്റെ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപോര്‍ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഇഡിക്ക് നോടീസ് നല്‍കിയത്.
കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും ഏപ്രില്‍ 24-നകം നോടീസിന് കോടതിയില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ഇഡിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്ന് കേജ് രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചെങ്കിലും ഇഡി എതിര്‍ത്തു. ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് സിങ് വി അഭ്യര്‍ഥിച്ചെങ്കിലും അതും കോടതി അംഗീകരിച്ചില്ല.
ഇഡി അറസ്റ്റ് ചെയ്തതിനെതിരെ കേജ് രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡെല്‍ഹി ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് കേജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നു നിരീക്ഷിച്ച ഡെല്‍ഹി ഹൈകോടതി കേജ് രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കേജ് രിവാളിനു മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണന എന്നുമായിരുന്നു ഡെല്‍ഹി ഹൈകോടതിയുടെ നിരീക്ഷണം.
മദ്യനയക്കേസില്‍ മാര്‍ച് 21-നാണ് കേജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കേജ് രിവാളിന്റ വാദം ഹൈകോടതി തള്ളുകയായിരുന്നു. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കേജ് രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ ഒമ്പതിന് ഡെല്‍ഹി ഹൈകോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കേജ് രിവാള്‍ ഉള്‍പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇഡി ശേഖരിച്ചിട്ടുണ്ട് എന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ഡെല്‍ഹി ഹൈകോടതി അന്ന് വ്യക്തമാക്കിയത്.
ഗോവ തിരഞ്ഞെടുപ്പിന് കേജ് രിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആംആദ്മി പാര്‍ടിയുടെ സ്വന്തം സ്ഥാനാര്‍ഥിയുടെ മൊഴിയും ഇഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞതായി കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ കേജ് രിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ശരിവെച്ചത്. അതോടെയാണ് ഡെല്‍ഹി മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: No relief to Arvind Kejriwal for now, hearing against arrest after two weeks, New Delhi, News, Arvind Kejriwal, Supreme Court, Enforcement, Notice, Justice, Politics, Petition, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.