Court Verdict | അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; ശിക്ഷയ്ക്ക് സ്റ്റേയില്ല; ഹർജി സൂറത്ത് കോടതി തള്ളി; ഹൈകോടതിയെ സമീപിക്കും

 


സൂറത്ത്: (www.kvartha.com) 2019-ലെ മോദി പരാമർശത്തിന്റെ പേരിൽ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി സൂറത്തിലെ സെഷൻസ് കോടതി തള്ളി. കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിച്ച കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് വരെ തന്റെ ശിക്ഷാവിധി താൽക്കാലികമായി നിർത്തണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിരുന്നു. ഇതോടെ രാഹുൽ ഹൈകോടതിയെ സമീപിക്കുമെന്നാണ് വിവരം.

മാർച്ച് 23ന് രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്നും രാഹുൽ അയോഗ്യനാക്കപ്പെട്ടു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി 'മോദി' എന്ന കുടുംബപ്പേര് ഉപയോഗിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. 

Court Verdict | അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; ശിക്ഷയ്ക്ക് സ്റ്റേയില്ല; ഹർജി സൂറത്ത് കോടതി തള്ളി; ഹൈകോടതിയെ സമീപിക്കും


2019 ഏപ്രിലിൽ, കർണാടകയിലെ കോലാറിൽ നടന്ന ഒരു റാലിയിൽ, എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന് പേരിട്ടിരിക്കുന്നതെന്ന് പറഞ്ഞ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചിരുന്നു.
ഈ കേസിൽ ഗുജറാത്ത് ബിജെപി നേതാവ് പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസിലാണ് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്.

Keywords:  News, National, National-News, Rahul Gandhi, Surat, Defamation Case, No Relief For Rahul Gandhi In Defamation Case, Surat Court Rejects Request
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia