Pay Commission | 8-ാം ശമ്പള കമീഷൻ ഉണ്ടാവുമോ? പുതിയ ഫോർമുല കേന്ദ്ര ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കും! ലോക്സഭയിൽ സുപ്രധാന വിവരങ്ങളുമായി ധന സഹമന്ത്രി
Aug 8, 2022, 17:09 IST
ന്യൂഡെൽഹി: (www.kvartha.com) കേന്ദ്ര സർകാർ ജീവനക്കാർക്ക് ഈ മാസം തുടർചയായി ശുഭവാർത്തകൾ വരുന്നു. എട്ടാം ശമ്പള കമീഷനെ സംബന്ധിച്ചും പുതിയ വിവരങ്ങൾ വന്നിട്ടുണ്ട്. പുതിയ ഫോർമുല പ്രകാരം വരും കാലങ്ങളിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്സഭയിൽ പുതിയ വിവരങ്ങൾ നൽകിയത്. ഇത് പ്രകാരം, ഇപ്പോൾ കേന്ദ്ര ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കാൻ എട്ടാം ശമ്പള കമീഷൻ രൂപീകരിക്കാൻ ആശയമില്ല. എന്നാൽ, പുതിയ ഫോർമുലയിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളം എല്ലാ വർഷവും നിശ്ചയിക്കും.
കേന്ദ്ര സർകാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിന് സർകാർ എട്ടാം ശമ്പള കമീഷനിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നു എന്നത് സത്യമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പങ്കജ് ചൗധരി പറഞ്ഞു. കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസ്, പെൻഷൻ എന്നിവ പുനഃപരിശോധിക്കാൻ ശമ്പള കമീഷൻ രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് പുതിയ ഫോർമുല?
ഇനി ജീവനക്കാരുടെ ശമ്പളം Aykroyd ഫോർമുല അനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്ന് സീ ന്യൂസ് റിപോർട് ചെയ്തു. ഈ ഫോർമുല പ്രകാരം, ജീവനക്കാരുടെ ശമ്പളം പണപ്പെരുപ്പം, ജീവിത ചിലവ്, ജീവനക്കാരന്റെ പ്രകടനം എന്നിവയുമായി ബന്ധിപ്പിക്കും. അതായത് ജീവനക്കാരുടെ പ്രമോഷനും ഇതനുസരിച്ച് നടക്കും. എന്നാൽ, ഈ നിർദേശം നല്ലതാണെങ്കിലും അത്തരത്തിലുള്ള ഒരു ഫോർമുലയും ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, എട്ടാം ശമ്പള കമീഷനും എപ്പോൾ വരുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ഏഴാം ശമ്പള കമീഷന്റെ ശുപാർശ
നേരത്തെ, ഏഴാം ശമ്പള കമീഷൻ ശുപാർശയിൽ ജസ്റ്റിസ് മാത്തൂർ, അയ്ക്രോയിഡ് ഫോർമുല അനുസരിച്ച് ശമ്പള ഘടന തീരുമാനിക്കണമെന്ന് പറഞ്ഞിരുന്നു. ഏഴാം ശമ്പള കമീഷൻ പ്രകാരം കേന്ദ്ര സർകാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തിയിരുന്നു. കേന്ദ്ര ജീവനക്കാരുടെ ശമ്പളം എല്ലാ വർഷവും വില സൂചിക അനുസരിച്ച് സർകാർ പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് മാത്തൂർ ശുപാർശയിൽ പറഞ്ഞിരുന്നു.

Keywords: No proposal under consideration to constitute 8th Pay Commission: Centre, National, News, Top-Headlines, Newdelhi, Central Government, Lok Sabha, Report, Salary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.