അപേക്ഷിച്ചാലുടന്‍ പാസ്‌പോര്‍ട്ട് കിട്ടും; നല്‍കേണ്ടത് 3 രേഖകള്‍ മാത്രം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 20.06.2016) പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. ഇതിന് നല്‍കേണ്ടത് മൂന്നു രേഖകള്‍ മാത്രമാണ്. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് , എന്നീ രേഖകളുടെ പകര്‍പ്പാണ് വേണ്ടത്. ഇവ നല്‍കിയാല്‍ അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

പോലീസിന്റെ പരിശോധന മൂലം പാസ്‌പോര്‍ട്ട് എത്താന്‍ വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. വിവിധ രേഖകള്‍ക്കൊപ്പം പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും പോലീസ് വെരിഫിക്കേഷന്റെ പേരില്‍ നടപടിക്രമങ്ങള്‍ അനന്തമായി നീളുവെന്ന പരാതി നിലവിലുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷയും രേഖകളുടെ സമര്‍പ്പണവും ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുമെങ്കിലും പോലീസ് വെരിഫിക്കേഷന്‍ ഇപ്പോഴും പഴയ രീതിയില്‍ തന്നെയാണ് നടക്കുന്നത്.

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഓരോ സ്‌റ്റേഷനിലെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. ഇത് ഏറെ കാലതാമസം വരുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.
അപേക്ഷിച്ചാലുടന്‍ പാസ്‌പോര്‍ട്ട് കിട്ടും; നല്‍കേണ്ടത് 3 രേഖകള്‍ മാത്രം

Also Read:
ബദിയടുക്ക പഞ്ചിക്കലില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

Keywords:  No police verification for fresh Passport: Sushma Swaraj, Ministers, New Delhi, Application, Minister, Police, House, Report, Complaint, Foreign, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia