'സമ്മതമില്ലാതെ ഒരു വ്യക്തിയുടെ ആഗ്രഹത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ല'; രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
Jan 17, 2022, 11:28 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.01.2022) രാജ്യത്ത് ഒരു വ്യക്തിയുടെയും സമ്മതമില്ലാതെ നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍കാര്‍. വാക്‌സിനേഷന്‍ സെര്‍ടിഫികറ്റ് നിര്‍ബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
വികലാംഗര്‍ക്ക് വീടുതോറുമുള്ള വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് മറുപടിയായി സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഒരു വ്യക്തിയുടെ ആഗ്രഹത്തിന് വിരുദ്ധമായി വാക്‌സിനേഷന്‍ നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എല്ലാ പൗരന്മാരും വാക്‌സിനേഷന്‍ എടുക്കണമെന്ന് വിവിധ പ്രിന്റ്, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും, പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നും, അത് എളുപ്പമാക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും രൂപകല്‍പന ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
വികലാംഗര്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കോ-വിന്‍ പോര്‍ടലില്‍ ഫീചറുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. വികലാംഗ അവകാശ സംഘടനയായ എവാര ഫൗന്‍ഡേഷന്‍ സമര്‍പിച്ച ഹര്‍ജിയില്‍, വികലാംഗര്‍ക്ക് വാക്‌സിനേഷന്‍ എളുപ്പമാക്കുന്നതിന് ആവശ്യമായ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
വാക്സിനേഷന് സമയത്ത് രെജിസ്‌ട്രേഷനായി യുനീക് ഡിസെബിലിറ്റി ഐഡി കാര്‍ഡ് / ഡിസെബിലിറ്റി സെര്‍ടിഫികറ്റ് ഉപയോഗിച്ച് സ്വമേധയാ തിരഞ്ഞെടുത്ത വികലാംഗര്‍ക്ക് മൊത്തം 23,678 ഡോസുകള്‍ നല്‍കിയതായി കേന്ദ്ര സര്‍കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കിടപ്പിലായ അല്ലെങ്കില്‍ നിയന്ത്രിത ചലനശേഷിയോ വൈകല്യമോ അല്ലെങ്കില്‍ പ്രത്യേക ആവശ്യങ്ങളുള്ള ഗുണഭോക്താക്കള്‍ക്കും മൊബൈല്‍ വാക്സിനേഷന്‍ ടീമുകള്‍ ഉപയോഗിച്ച് താമസസ്ഥലത്തെത്തി വാക്സിനേഷന്‍ നല്‍കണമെന്ന് 2021 സെപ്തംബര്‍ 22 ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.