ഡെല്‍ഹി: (www.kvartha.com 10/02/2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം നേടിയപ്പോള്‍ പ്രതിപക്ഷ നേതാവില്ലാത്ത ഒരു നിയമസഭയായിരിക്കും ഡെല്‍ഹിയിലേത്. പ്രതിപക്ഷ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനാവശ്യമായ ഏഴു സീറ്റുകള്‍ മറ്റു പാര്‍ട്ടികള്‍ക്ക് ലഭിക്കാത്തതാണ് ഇതിനു കാരണം.
70 അംഗ ഡെല്‍ഹി നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി വിജയം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് മൂന്നു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിനാണെങ്കില്‍ സീറ്റൊന്നും ലഭിച്ചിട്ടുമില്ല. ഈ അവസരത്തില്‍ ബി.ജെ.പിക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനാവില്ല. മാത്രമല്ല എ.എ.പിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാനും ബി.ജെ.പിക്ക് കഴിയില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട അതേ സാഹചര്യമാണ് ഇപ്പോള്‍ ഡെല്‍ഹി
നിയമസഭയില്‍ ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. 10 വര്‍ഷം തുടര്‍ച്ചയായി ഡെല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് വെറും 44 സീറ്റുമായി ഒതുങ്ങേണ്ടി വന്നു.
കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാന്‍ പോലും മോഡി സര്‍ക്കാര്‍ തയാറായിരുന്നില്ല. ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തിന് 55 സീറ്റുകളാണ് വേണ്ടിയിരുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പരവനടുക്കത്ത് മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ഓഫീസുകള്‍ കത്തിക്കാന്‍ ശ്രമം
Keywords: New Delhi, Lok Sabha, Election, Congress, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.