ഇന്ത്യയുടെ ഒരുതുണ്ടു ഭൂമിയും ആര്‍ക്കും വിട്ടുകൊടുക്കില്ല; രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ട്; യുദ്ധത്തിന് തയ്യാറാവാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് സൈന്യത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ അമിത്ഷാ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 18.10.2020) ഇന്ത്യയുടെ ഒരുതുണ്ടു ഭൂമിയും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു അഭിമുഖത്തിനിടെയാണ് അമിത് ഷായുടെ ഈ പരാമര്‍ശം.

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ യുദ്ധത്തിന് തയ്യാറാവാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് സൈന്യത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സൈനിക തലത്തിലും നയതന്ത്രതലത്തിലും സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഒരുതുണ്ടു ഭൂമിയും ആര്‍ക്കും വിട്ടുകൊടുക്കില്ല; രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ട്; യുദ്ധത്തിന് തയ്യാറാവാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് സൈന്യത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ അമിത്ഷാ
Aster mims 04/11/2022
'എല്ലാ രാജ്യങ്ങളും ജനതയും യുദ്ധത്തിന് എപ്പോഴും സജ്ജമാണ്. ഏതുതരത്തിലുളള ആക്രമണത്തോടും പ്രതികരിക്കുന്നതിനുവേണ്ടിയാണ് രാജ്യങ്ങള്‍ സൈന്യത്തെ പരിപാലിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്‌പ്പോഴും തയ്യാറാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഞാന്‍ ഇങ്ങനെ പറയുന്നത്' എന്നും അമിത് ഷാ വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുളള സൈനിക തല ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ മാസം 13നായിരുന്നു ഇന്ത്യ, ചൈന നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ ഏഴാം റൗണ്ട് ചര്‍ച്ച നടന്നത്. 12 മണിക്കൂറിലധികം ചര്‍ച്ച നീണ്ടിരുന്നു. നേരത്തേ അതിര്‍ത്തിയില്‍ കടന്നുകയറാനുളള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കിയിരുന്നു. അതിര്‍ത്തിയില്‍ ആവശ്യമെങ്കില്‍ തോക്കുപയോഗിക്കാനും സൈന്യത്തിന് അനുവാദം നല്‍കിയിരുന്നു.

Keywords:  No one can take away Indian land: Amit Shah says amid border row with China, New Delhi, News, Politics, Clash, Minister, Military, Gun Battle, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia