'ആരും നിയമത്തിന് അതീതരല്ല, ആ വ്യക്തി എന്റെ 86 വയസായ അച്ഛനാണെങ്കില്‍ പോലും': പരാതിയെ തുടര്‍ന്ന് പിതാവിനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി
Sep 5, 2021, 18:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റായ്പൂര്‍: (www.kvartha.com 05.09.2021) പിതാവിനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേല്‍. ബ്രാഹ്മണരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലിന്റെ പിതാവ് നന്ദകുമാര്‍ ബാഘേലിനെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
സര്‍വ ബ്രാഹ്മിണ്‍ സമാജിന്റെ പരാതിയെ തുടര്‍ന്നാണ് ഡി ഡി നഗര്‍ പൊലീസ് ശനിയാഴ്ച നന്ദകുമാര്‍ ബാഘേലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശില്‍വച്ചാണ് ഭൂപേഷ് ബാഘേലിന്റെ പിതാവ് വിവാദ പരാമര്‍ശം നടത്തിയതെന്ന് പരാതിയില്‍ ഉന്നയിക്കുന്നു.
'നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്‍ഡ്യയിലെ എല്ലാ ഗ്രാമീണരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. മറ്റെല്ലാ സമുദായങ്ങളോടും ഞാന്‍ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്‌കരിക്കാനാവും. അവര്‍ തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണം'- നന്ദകുമാര്‍ ബാഘേല്‍ പറഞ്ഞതായി സര്‍വ ബ്രാഹ്മിണ്‍ സമാജ് അറിയിച്ചു.
പിതാവിനെതിരെ കേസെടുത്തതിന് പിന്നാലെ നിയമമാണ് മുഖ്യമെന്നും തന്റെ സര്‍കാര്‍ എല്ലാ വിഭാഗക്കാര്‍കുമായാണ് നിലകൊള്ളുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരും നിയമത്തിന് അതീതരല്ല, ആ വ്യക്തി എന്റെ 86 വയസായ അച്ഛനാണെങ്കില്‍ പോലും. ഛത്തിസ്ഗഢ് സര്‍കാര്‍ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നു. ഒരു സമുദായത്തിനെതിരായ എന്റെ പിതാവ് നന്ദകുമാര്‍ ബാഘേലിന്റെ പരാമര്‍ശം സാമുദായിക സമാധാനം തകര്‍ത്തു. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എനിക്കും സങ്കടമുണ്ടെന്ന് ഭൂപേഷ് ബാഘേല്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

