Mosque Demolished | കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപണം; ഡെല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ത്തു; പൊളിക്കുന്നത് സംബന്ധിച്ച് നോടീസോ, മുന്നറിയിപ്പോ ലഭിച്ചില്ലെന്ന് ഇമാം; 'പുലര്‍ചെ വന്ന് ഇവിടം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു'
Feb 1, 2024, 16:12 IST
ന്യൂഡെല്‍ഹി: (KVARTHA) കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് ഡെല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള പള്ളി ഡെല്‍ഹി വികസന അതോറിറ്റി (Delhi Development Authority -DDA) പൊളിച്ചുമാറ്റി. ദക്ഷിണ ഡെല്‍ഹിയിലെ മെഹ്റൗളി പരിസരത്തുള്ള മുസ്ലീം പള്ളിയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
ആരവലി ഫോറസ്റ്റ് റേന്‍ജിലെ സംരക്ഷിത വനമായ സഞ്ജയ് വനത്തിന് ചുറ്റുമുള്ള പ്രദേശമാണിതെന്നും ഇവിടുത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ റിഡ്ജ് മാനേജ്മെന്റ് ബോര്‍ഡിന്റെ ഉത്തരവുണ്ടെന്നുമാണ് വിഷയത്തില്‍ ഡെല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ വാദം. വഖഫ് ബോര്‍ഡ് നിയന്ത്രണത്തിലുള്ള പള്ളി, മെഹ്റോളി ഈദ്ഗാഹിന്റെയും സഞ്ജയ് വനത്തിന്റെയും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.
പള്ളിയുടേത് അനധികൃത നിര്‍മാണമോയെന്ന് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റും ഡിഡിഎ ഡയറക്ടറും അടങ്ങുന്ന പാനലിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് മസ്ജിദ് പൊളിക്കാനുള്ള തീരുമാനമെടുത്തത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒന്നിലധികം ആരാധനാലയങ്ങള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവയെല്ലാം പൊളിച്ച് നീക്കുമെന്നും പാനല്‍ വ്യക്തമാക്കി. സംസ്ഥാന സര്‍കാരിന്റെ റിലീജ്യസ് കമിറ്റിയുടെ കൂടെ നിര്‍ദേശം ഇക്കാര്യത്തില്‍ എടുത്തിരുന്നെന്നും ഡിഡിഎ വ്യക്തമാക്കുന്നു.
അതേസമയം, പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പോ നോടീസോ ലഭിച്ചിട്ടില്ലെന്നും പുലര്‍ചെ അഞ്ചരയ്ക്ക് വന്ന് മസ്ജിദ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും ഇമാം സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.
നിര്‍മാണ ഘടനയും വാസ്തുവിദ്യയും പരിശോധിച്ചതില്‍ നിന്ന് എഡി 1206 മുതല്‍ 1526 വരെയുണ്ടായിരുന്ന ഡെല്‍ഹി സുല്‍ത്വാനേറ്റ് കാലഘട്ടത്തിലാണ് ഈ പള്ളി നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. മദ്രസ ബഹ്റുല്‍ ഉലൂമും വിശുദ്ധ ഖബറുകളുമുള്ള ചരിത്രപ്രസിദ്ധമായ അഖോന്‍ജി മസ്ജിദ് മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തകര്‍ത്തതായി ക്ലാരിയോണ്‍ ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
പള്ളിയോട് ചേര്‍ന്ന് തന്നെ ഇരുപതോളം കുട്ടികള്‍ പഠിക്കുന്ന ഒരു മദ്രസയും പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ 15 പേര്‍ അവിടെ താമസിച്ച് പഠിക്കുന്നവരാണ്. അവരുടെ പുസ്തകങ്ങളോ കുട്ടികള്‍ ചെറുസമ്പാദ്യമായി സൂക്ഷിച്ചുവച്ച പണമോ എടുക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്.
പള്ളി പൊളിക്കാനെത്തിയവര്‍ ഫോണുകള്‍ തട്ടിയെടുത്തതായും സാധനങ്ങള്‍ പോലും മസ്ജിദിനകത്തുനിന്ന് മാറ്റാന്‍ അനുവദിക്കാതെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ കുട്ടികളെ അടുത്തുള്ള മറ്റൊരു മദ്രസയിലേക്ക് മാറ്റി പാര്‍പിച്ചിരിക്കുകയാണ്.
Keywords: News, National, National-News, Top-Headlines, Religion-News, No Notice, Served, 600-Year-Old, Mosque, Delhi News, Mehrauli, Demolished, National News, ‘No notice served’: 600-year-old mosque in Delhi’s Mehrauli demolished.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.