'നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗര്‍ബ നൃത്ത പന്തലില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'; പോസ്റ്റെര്‍ പതിച്ച് വി എച് പി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഭോപാല്‍: (www.kvartha.com 12.10.2021) നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗര്‍ബ നൃത്ത പന്തലില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക് ഏര്‍പെടുത്തിക്കൊണ്ട് വി എച് പി പോസ്റ്റെര്‍. അഹിന്ദുക്കള്‍ ആഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് വി എച് പിയുടെ മുന്നറിയിപ്പ് പോസ്റ്റെറിലുള്ളത്. 
Aster mims 04/11/2022

മധ്യപ്രദേശിലെ രത് ലം ജില്ലയിലാണ് അഹിന്ദുക്കള്‍ക്ക് വിലക്ക് ഏര്‍പെടുത്തിക്കൊണ്ട് വി എച് പി പോസ്റ്റെര്‍ പതിച്ചത്. അഹിന്ദുക്കള്‍ ഇത്തരം പന്തലുകളില്‍ അനധികൃതമായി കടന്ന് അസാന്മാര്‍ഗിക പ്രവൃത്തികളില്‍ ഏര്‍പെടുകയാണെന്നും ഇതൊഴിവാക്കാനാണ് പോസ്റ്റെര്‍ പതിച്ചതെന്നുമാണ് വി എച് പി അവകാശപ്പെടുന്നത്. ഗര്‍ബ നൃത്തം സംഘടിപ്പിക്കുന്ന കമിറ്റികളുടെ സമ്മതത്തോടെയാണ് പോസ്റ്റെര്‍ പതിച്ചതെന്നാണ് ഇവരുടെ വാദം.   


'നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗര്‍ബ നൃത്ത പന്തലില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'; പോസ്റ്റെര്‍ പതിച്ച് വി എച് പി


ജില്ലയിലെ ഗര്‍ഭ നൃത്തം അരങ്ങേറുന്ന 56 പന്തലുകളിലാണ് വി എച് പി ഇത്തരത്തില്‍ പോസ്റ്റെര്‍ പതിച്ചിട്ടുള്ളത്. എന്നാല്‍, ഇതേക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് രത് ലം സബ് ഡിവിഷമല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. പരാതി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയൂകയുള്ളു എന്ന നിലപാടിലാണ് പൊലീസ്. 

നവരാത്രി-ദുര്‍ഗ പൂജ ആഘോഷങ്ങള്‍ നടക്കുന്ന പന്തലുകളില്‍ രാത്രി സമയത്താണ് ദുര്‍ഗ ദേവിയെ സ്തുതിച്ചുകൊണ്ട് ഗര്‍ബ നൃത്തം അരങ്ങേറുക. 

Keywords:  News, National, India, Bopal, Madya Pradesh, VHP, Festival, Politics, Police, Complaint, 'No Non-Hindus' Posters Put Up By VHP At Garba Venues In Madhya Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia