പി.ജെ. കുര്യന്‍ രാജിവെയ്‌ക്കേണ്ടെന്ന് ബി.ജെ.പി നേതാവ് മുരളീമനോഹര്‍ ജോഷി
Feb 6, 2013, 11:38 IST
ADVERTISEMENT
ന്യൂഡല്‍ഹി: സൂര്യനെല്ലികേസിന്റെ അന്വേഷണം അവസാനിപ്പിച്ചതാണെന്നും ആയതിനാല്‍ ഈ കേസിന്റെ പേരില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്നും ബി.ജെ.പി.നേതാവ് മുരളീമനോഹര്‍ ജോഷി പറഞ്ഞു.
കുര്യനെതിരായ ആരോപണം വ്യക്തിപരമാണ്. കേസില്‍ പുനരന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണ്. കേസ് വീണ്ടും അന്വേഷിച്ച് കുര്യന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മാത്രമേ അദ്ദേഹം രാജിവെയ്‌ക്കേണ്ടതുള്ളുവെന്ന് ജോഷി പറഞ്ഞു.
സൂര്യനെല്ലികേസില്‍ കുര്യനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ബി.ജെ.പി നേതാവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ അരുണ്‍ ജയ്റ്റ്ലി ആയതുകൊണ്ടല്ലേ ബി.ജെ.പി കുര്യന്റെ രാജി ആവശ്യപ്പെടാത്തതെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും മുരളീമനോഹര്‍ ജോഷി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഈ വിഷയത്തില്‍ ബി.ജെ.പി മൗനം പാലിക്കുന്നതിനെതിരെ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ ബി.ജെ.പിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, P.J.Kuriyan, Murali manohar Joshi,Suyianelli case, Rajyasabha,BJP, Leader, New Delhi, Supreme Court of India, Media, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.