No Free Movement | ഇനി ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിൽ സ്വതന്ത്രമായി സഞ്ചരിക്കാനാവില്ല; നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സർക്കാർ; അതിർത്തിയിൽ വേലി കെട്ടുന്നു; എന്താണ് സ്വതന്ത്രസഞ്ചാരവ്യവസ്ഥ?
Feb 8, 2024, 15:04 IST
ന്യൂഡെൽഹി: (KVARTHA) ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിൽ സ്വതന്ത്രമായി യാത്ര ചെയ്യുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. രാജ്യത്തിൻ്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്തുന്നതിനുമായി ഇന്ത്യ-മ്യാൻമർ ഫ്രീ മൂവ്‌മെൻ്റ് അറേഞ്ച്മെൻ്റ് (FMR) അഥവാ സ്വതന്ത്രസഞ്ചാരവ്യവസ്ഥ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ വ്യക്തമാക്കി.
എന്താണ് ഫ്രീ മൂവ്‌മെൻ്റ് അറേഞ്ച്മെൻ്റ്?
എഫ്എംആർ പ്രകാരം ഇന്ത്യ - മ്യാൻമർ അതിർത്തിക്ക് സമീപം താമസിക്കുന്ന ആളുകൾക്ക് രേഖകളൊന്നും കൂടാതെ ഇരുവശത്തേയ്ക്കും 16 കിലോമീറ്റര്‍ ഉള്ളിലേക്ക് വരെ പോകാന്‍ അനുമതിയുണ്ട്. മിസോറം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയിലൂടെ കടന്നുപോകുന്ന 1.643 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് എഫ്എംആർ പ്രാബല്യത്തിൽ വന്നത്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് ഇത് 2018 ൽ അവതരിപ്പിച്ചത്.
മ്യാൻമാർ അതിർത്തിയിൽ പൂർണമായും വേലി
മ്യാൻമറുമായുള്ള 1643 കിലോമീറ്റർ അതിർത്തിയിൽ ഇന്ത്യൻ സർക്കാർ പൂർണമായ വേലി സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച അറിയിച്ചിരുന്നു. സ്വതന്ത്രസഞ്ചാരവ്യവസ്ഥ തടയാൻ ലക്ഷ്യമിട്ടാണ് വേലി സ്ഥാപിക്കുന്നത്. തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് തടയാനായി അതിർത്തിയിൽ വേലികെട്ടണമെന്നത് മണിപ്പുരിലെ മെയ്ത്തി വിഭാഗക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഇന്ത്യയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മ്യാൻമർ, സ്വാതന്ത്ര്യത്തിനു ശേഷം ആഭ്യന്തരയുദ്ധത്തിൻ്റെയും അശാന്തിയുടെയും അനിശ്ചിതത്വങ്ങളുടെയും ഇരയായ രാജ്യമാണ്.
Keywords: News, National, New Delhi, India-Myanmar, Politics, Free Movement, Central Government, No More India-Myanmar Border Free Movement.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.