'ഒരു കുടിയേറ്റതൊഴിലാളിയും കാല്‍നടയായി സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം' ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി യോഗി
May 8, 2020, 11:23 IST
ലഖ്‌നൗ: (www.kvartha.com 08.05.2020) നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കാല്‍നടയായി പലായനം ചെയ്യുകയും വഴിയില്‍ തളര്‍ന്നു വീഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡെല്‍ഹി പോലുള്ള മഹാനഗരങ്ങളില്‍ നിന്നും ഒരു കുടിയേറ്റ തൊഴിലാളിയും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി മടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുസംബന്ധിച്ച് യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിയേറ്റക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും യുപി മുഖ്യമന്ത്രി ഉത്തരവില്‍ വ്യക്തമാക്കി.
ലോക് ഡൗണ്‍ തുടരുന്നതിനിടെ പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി യാത്ര നടത്തിവരുന്നതിനിടെയാണ് യോഗിയുടെ നിര്‍ദേശം. അവരെ വാഹനങ്ങളിലും മറ്റും കെണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. കാല്‍നടയായി ഒരു കുടിയേറ്റതൊഴിലാളിയും സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഡെല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് നടന്നുവരികയായിരുന്ന 172 പേരെ ബുലന്ദേശ്വറില്‍ വെച്ച് യുപി പോലീസ് തടഞ്ഞു. ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പ്രദേശത്തെ ഒരു കോളേജിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക് എത്തിക്കുന്നതിന് പ്രാദേശിക ഭരണകൂടം ബസുകള്‍ ക്രമീകരിക്കുന്നുണ്ട്.
ഡെല്‍ഹി, ഹരിയാണ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് യുപിയിലെ തങ്ങളുടെ വീടുകളിലേക്ക് ആയിരകണക്കിന് തൊഴിലാളികളാണ് കാല്‍നടയായി വന്നുക്കൊണ്ടിരിക്കുന്നത്. ഇവരെയെല്ലാം തടഞ്ഞ് വാഹനങ്ങളിലെത്തിക്കാനാണ് യുപി സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. അഞ്ഞൂറും അതിലധികവും കിലോമീറ്ററുകളാണ് പലരും ഭക്ഷണവും വേണ്ടത്ര വെള്ളമൊ കയ്യില്‍ പണം പോലുമില്ലാതെ താണ്ടുന്നത്.
Keywords: News, National, India, Lucknow, Uttar Pradesh, Yogi Adityanath, Minister, Labours, Travel, Vehicles, Lockdown, 'No Migrant Should Return On Foot'-Yogi Adityanath To Officials
ലോക് ഡൗണ്‍ തുടരുന്നതിനിടെ പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി യാത്ര നടത്തിവരുന്നതിനിടെയാണ് യോഗിയുടെ നിര്‍ദേശം. അവരെ വാഹനങ്ങളിലും മറ്റും കെണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. കാല്‍നടയായി ഒരു കുടിയേറ്റതൊഴിലാളിയും സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഡെല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് നടന്നുവരികയായിരുന്ന 172 പേരെ ബുലന്ദേശ്വറില്‍ വെച്ച് യുപി പോലീസ് തടഞ്ഞു. ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പ്രദേശത്തെ ഒരു കോളേജിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക് എത്തിക്കുന്നതിന് പ്രാദേശിക ഭരണകൂടം ബസുകള്‍ ക്രമീകരിക്കുന്നുണ്ട്.
ഡെല്‍ഹി, ഹരിയാണ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് യുപിയിലെ തങ്ങളുടെ വീടുകളിലേക്ക് ആയിരകണക്കിന് തൊഴിലാളികളാണ് കാല്‍നടയായി വന്നുക്കൊണ്ടിരിക്കുന്നത്. ഇവരെയെല്ലാം തടഞ്ഞ് വാഹനങ്ങളിലെത്തിക്കാനാണ് യുപി സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. അഞ്ഞൂറും അതിലധികവും കിലോമീറ്ററുകളാണ് പലരും ഭക്ഷണവും വേണ്ടത്ര വെള്ളമൊ കയ്യില്‍ പണം പോലുമില്ലാതെ താണ്ടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.