HC Order | വ്യക്തിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈകോടതി; യുവാവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി
Nov 13, 2022, 10:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) ഒരു വ്യക്തിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈകോടതി. ഇതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 420 ബാധകമല്ലെന്നും കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് യുവാവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതി റദ്ദാക്കി
കാമുകനെതിരെ യുവതി നല്‍കിയ വഞ്ചന പരാതിയില്‍ എഫ്ഐആര്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ശനിയാഴ്ച ഇത്തരത്തില്‍ വിധി പ്രഖ്യാപനം നടത്തിയത്. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയല്ല വിവാഹം കഴിക്കാമെന്ന് പറഞ്ഞ വാക് ലംഘിച്ചതെന്നും അത്തരം വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
2020 മെയ് 5 നാണ് കാമുകനും കുടുംബവും തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിന് രാമമൂര്‍ത്തിനഗര്‍ പൊലീസ് യുവാവിനും കുടുംബത്തിനുമെതിരെ കേസ് എടുത്ത് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്.
എട്ട് വര്‍ഷമായി ഇവര്‍ പ്രണയത്തില്‍ ആയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, പിന്നീട് യുവാവിന്റെ കുടുംബം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചു. ഇതോടെ യുവാവ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് എഫ്‌ഐആറിനെതിരെ യുവാവും കുടുംബവും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Keywords: News,National,India,Bangalore,High Court,Marriage,FIR,Case,Complaint, Woman,Family,Police,Top-Headlines, No marriage despite relationship not cheating, says Karnataka High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

