സ്‌നേഹപ്രകടനം അതിര് കടന്നു; പൊലീസില്‍ അറിയിച്ചിട്ടും നടപടിയില്ല, കമിതാക്കളുടെ ചുംബനം തടയാന്‍ 'നോ കിസിങ് സോണ്‍' തന്ത്രവുമായി ഹൗസിങ് സൊസൈറ്റി
Aug 2, 2021, 11:06 IST
മുംബൈ: (www.kvartha.com 02.08.2021) കമിതാക്കളുടെ സ്‌നേഹപ്രകടനം അതിര് കടന്നതോടെ കിടിലന്‍ തന്ത്രവുമായി ഹൗസിങ് സൊസൈറ്റി. ചുംബനം തടയാന്‍ കോളനിക്ക് പുറത്ത് നോ കിസിങ് സോണ്‍ രേഖപ്പെടുത്തി മുംബൈയിലെ ഹൗസിങ് സൊസൈറ്റി. ബൊരിവാലിയിലെ സത്യം ശിവം സുന്ദരം എന്ന സൊസൈറ്റിയാണ് കോളനിക്ക് മുന്നില്‍ നോ കിസിങ് സോണ്‍ എന്നെഴുതിയത്.
പൊലീസില്‍ സംഭവം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സ്വയം നടപടി സ്വീകരിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇവിടേക്ക് ആളുകള്‍ കൂടുതല്‍ എത്തുന്നതെന്നും നോ കിസിങ് സോണ്‍ എന്ന് രേഖപ്പെടുത്തിയതിന് ശേഷം കമിതാക്കള്‍ വരുന്നത് കുറഞ്ഞിട്ടുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷന്‍ പറയുന്നു.
'കമിതാക്കള്‍ ചുംബിക്കുന്നതിനോ സ്നേഹം പ്രകടിപ്പിക്കുന്നതിനോ തങ്ങള്‍ എതിരല്ല. എന്നാല്‍ കോളനിയുടെ പരിസരത്ത് അനുവദിക്കാനാകില്ല. ആദ്യം ഒറ്റപ്പെട്ട സംഭവമായി കരുതി. എന്നാല്‍, ചിലര്‍ ചുംബിക്കാനുള്ള സ്ഥിരം സ്ഥലമായി മാറ്റിയെന്ന് ബോധ്യപ്പെട്ടു'- കോളനിയിലെ താമസക്കാരനായ കൈലാഷ് റാവു ദേശ്മുഖ് പറഞ്ഞു.
അതേസമയം നോ കിസിങ് സോണ്‍ എന്നെഴുതി വേര്‍തിരിച്ചത് ആദ്യമായാണ് കാണുന്നതെന്ന് ചിലര്‍ പ്രതികരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് കമിതാക്കള്‍ക്ക് കാണാനോ ഒരുമിച്ചിരിക്കാനോ നഗരത്തില്‍ സ്ഥലമില്ലാതായെന്നും പരാതിയുയര്‍ന്നു. മുംബൈയിലെ മിക്ക പാര്‍ക്കുകളും ഗാര്‍ഡനുകളും അടച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളില്‍ പലരും സ്വന്തം വാഹനങ്ങളിലാണ് വൈകുന്നേരം ചെലവഴിക്കുന്നത്.
വൈകുന്നേരം അഞ്ച് മുതല്‍ രാത്രി വൈകും വരെ കമിതാക്കള്‍ കാറിലും ബൈക്കിലുമെത്തി സ്നേഹം പ്രകടനം 'അതിരുവിടുന്നതിനെ' തുടര്‍ന്നാണ് സൊസൈറ്റി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.