'Vande Mataram' | ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'ഹലോ'യ്ക്ക് പകരം 'വന്ദേമാതരം' പറയണമെന്ന് മന്ത്രി; ഉത്തരവ് ഉടന്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'ഹലോ'യ്ക്ക് പകരം 'വന്ദേമാതരം' പറയണമെന്ന് മന്ത്രി. മഹാരാഷ്ട്രയിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിക്കാന്‍ പോകുന്നത്. 

സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'ഹലോ'യ്ക്ക് പകരം 'വന്ദേമാതരം' പറയണമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്.
Aster_MIMS

'Vande Mataram' | ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'ഹലോ'യ്ക്ക് പകരം 'വന്ദേമാതരം' പറയണമെന്ന് മന്ത്രി; ഉത്തരവ് ഉടന്‍

അടുത്ത റിപബ്ലിക് ദിനം വരെ ഇത് തുടരണമെന്നും ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഏക്നാഥ് ഷിന്‍ഡേ മന്ത്രിസഭയില്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് മുന്‍ഗന്ദിവാറിന്റെ പ്രഖ്യാപനം.

'നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം നമ്മള്‍ ആഘോഷിക്കുകയാണ്. അതിനാല്‍ 'ഹലോ' എന്നതിന് പകരം ഫോണിലൂടെ 'വന്ദേമാതരം' എന്ന് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു', സുധീര്‍ മുന്‍ഗന്ദിവാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

അടുത്ത വര്‍ഷം ജനുവരി 26 വരെ സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ ഉദ്യോഗസ്ഥരും ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'വന്ദേമാതരം' പറയണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്ത് 18നകം ഇതു സംബന്ധിച്ച ഔദ്യോഗിക സര്‍കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: No ‘hello’, only 'Vande Mataram' for calls, Maharashtra officials told: Report, Mumbai, News, Phone call, Government-employees, Minister, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia