Note Withdrawal | 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഫോമും തിരിച്ചറിയല്‍ രേഖയും ആവശ്യമുണ്ടോ? വ്യക്തമാക്കി എസ് ബി ഐ

 


ന്യൂഡെല്‍ഹി: (www.kvartha.com) 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഫോമും തിരിച്ചറിയല്‍ രേഖയും ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എല്ലാ ശാഖകളെയും അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 19നാണ് ആര്‍ബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. ചൊവ്വാഴ്ച (മെയ് 23) മുതല്‍ സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം.
   
Note Withdrawal | 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഫോമും തിരിച്ചറിയല്‍ രേഖയും ആവശ്യമുണ്ടോ? വ്യക്തമാക്കി എസ് ബി ഐ

തിരിച്ചറിയല്‍ കാര്‍ഡും ഫോമും പൂരിപ്പിച്ച് ബാങ്കുകളില്‍ നിന്ന് 2000 രൂപയുടെ 10 നോട്ടുകള്‍ മാറ്റാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ എസ്ബിഐ ഇക്കാര്യത്തില്‍ യു ടേണ്‍ എടുത്തിരിക്കുകയാണ്. എസ്ബിഐയുടെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ഫോമും ഐഡി കാര്‍ഡും ഇല്ലാതെ 2000 രൂപയുടെ നോട്ടുകള്‍ ഒറ്റയടിക്ക് 20,000 രൂപ വരെ മാറ്റാന്‍ കഴിയും.

കറന്‍സി നോട്ടുകള്‍ മാറ്റുന്നതിന് അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനിടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ്താവന. സ്വന്തം പണം പിന്‍വലിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ഫോം പൂരിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. അതിനാണ് എസ്ബിഐ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

Keywords: SBI Guidelines, Note Withdrawal, Malayalam News, Bank News, State Bank of India, National News, No form, no identity proof required to exchange Rs 2,000 notes, SBI informs branches. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia