SWISS-TOWER 24/07/2023

ട്രെയിന്‍ സര്‍വീസുകൾ: 15 ന് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റെയില്‍വേ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 04.04.2020) ട്രെയിന്‍ സര്‍വീസുകൾ ഈ മാസം 15 ന് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ. ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുക മാത്രമാണ് ചെയ്തതെന്നാണ് റെയില്‍വേയുടെ വിശദീകരണം. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏപ്രില്‍ 14 വരെ എല്ലാ വിധ ട്രെയിന്‍, വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് റെയില്‍വേയും തുടങ്ങിയിട്ടുണ്ട്.


ട്രെയിന്‍ സര്‍വീസുകൾ: 15 ന് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റെയില്‍വേ

അതേസമയം, ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകൾ ഏപ്രില്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് പുതിയ വിശദീകരണവുമായി റെയില്‍വേ രംഗത്തെത്തിയത്. ഏപ്രില്‍ 14 വരെയാണ് ട്രെയിന്‍ സര്‍വീസുകൾ നിര്‍ത്തിവെച്ചിരുന്നത്. 21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം ഏപ്രില്‍ 15 മുതല്‍ പുനരാരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്‌.

Summary: No Final Decision on resumptions of services yet: Railways as zones prepares restoration plans
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia